Monday December 10th, 2018 - 9:59:pm
topbanner

ഫഹദും അമലയും മാത്രമല്ല; കാര്‍ തട്ടിപ്പില്‍ 25 പേര്‍ക്കെതിരെ കേസ്

NewsDesk
ഫഹദും അമലയും മാത്രമല്ല; കാര്‍ തട്ടിപ്പില്‍ 25 പേര്‍ക്കെതിരെ കേസ്

ആലപ്പുഴ: സംസ്ഥാനത്ത് നികുതി വെട്ടിക്കാനായി പുതുച്ചേരിയില്‍ വാഹനം രജിസ്ട്രേഷന്‍ നടത്തിയതുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ 25 വാഹന ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു.

വ്യാജരേഖ ചമച്ച് പുതുച്ചേരിയില്‍ സ്ഥിര താമസക്കാരാണെന്ന് കാട്ടി വാഹനം രജിസ്റ്റര്‍ ചെയ്തവര്‍ക്കെതിരെയാണ് കേസ്. രണ്ടര കോടിയോളം രൂപയാണ് ഇതുമൂലം നികുതിയിനത്തില്‍ സംസ്ഥാനത്തിന് നഷ്ടമായത്.

ചേര്‍ത്തല, മാവേലിക്കര, കായംകുളം, കുട്ടനാട്, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍നിന്നാണ് ആഡംബര കാറുകള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുള്ളത്.

നേരത്തെ സുരേഷ് ഗോപി എം.പി, നടന്‍ ഫഹദ് ഫാസില്‍, നടി അമല പോള്‍ എന്നിവര്‍ക്കെതിരെ അധികൃതര് നിയമ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വാഹന ഉടമകളിലേക്ക് അന്വേഷണവും നിയമ നടപടികളും വ്യാപിപ്പിക്കാനുള്ള നീക്കം.

Read more topics: Car, tax, crime branch, alappuzha
English summary
Car tax evasion row; crime branch to register more case in alappuzha
topbanner

More News from this section

Subscribe by Email