Saturday September 22nd, 2018 - 1:20:am
topbanner

പെരുമ്പാവൂരിലെ വാഹനാപകടം; മരിച്ച 5 പേരും സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ യാത്രയയക്കാന്‍ പോയവര്‍

NewsDesk
പെരുമ്പാവൂരിലെ വാഹനാപകടം; മരിച്ച 5 പേരും സുഹൃത്തിനെ എയര്‍പോര്‍ട്ടില്‍ യാത്രയയക്കാന്‍ പോയവര്‍

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ഞെട്ടിയിരിക്കുകയാണ് ഒരു ഗ്രാമം. സുഹൃത്തിനെ വിദേശത്തേക്ക് യാത്രയക്കാന്‍ പോയ അഞ്ചുപേരും ഇനി തിരിച്ചുവരില്ല.

ഇടുക്കി ഏലപ്പാറ സ്വദേശികളായ ജെറിന്‍ (22),ഉണ്ണി (21), വിജയ്, കിരണ്‍ (21), ജനീഷ് (22) എന്നിവരാണ് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്.

പെരുമ്പാവൂര്‍ വല്ലത്ത് വെച്ച് ഒരു തടിലോറിയെ മറികടന്ന് എത്തിയ കാര്‍ ബസില്‍ ഇടിക്കുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആന്ധ്രയില്‍നിന്നുള്ള അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന ബസ്സുമായാണ് ഇവരുടെ വാഹനം കൂട്ടിയിടിച്ചത്. പരിക്കേറ്റ സുജിത്, ജിബിന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജിബിനെ ഒമാനിലേക്ക് യാത്രയയ്ക്കാന്‍ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ജെറിന്റെ സഹോദരനാണ് ജിബിന്‍. മറ്റുള്ളവര്‍ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ആകെ ഏഴുപേരാണ് കാറിലുണ്ടായിരുന്നത്.

അമിതവേഗതയിലെത്തിയ കാര്‍ പൂര്‍ണമായും ബസിനുള്ളിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന് കുറുകെയായി. കനത്ത മഴ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. മണിക്കൂറുകള്‍ക്ക് ശേഷമാണ് ബസ് റോഡില്‍ നിന്ന് മാറ്റിയത്.

Read more topics: car, bus, Perumbavoor, accident
English summary
5 killed as car collides with bus in Perumbavoor
topbanner

More News from this section

Subscribe by Email