Monday September 24th, 2018 - 1:33:pm
topbanner

'കാൻസർബാധിതരായ കുഞ്ഞുങ്ങൾക്കായി ആരോഹിനൊപ്പം കൈകോർക്കും': റിമ കല്ലിങ്കൽ

suvitha
'കാൻസർബാധിതരായ കുഞ്ഞുങ്ങൾക്കായി ആരോഹിനൊപ്പം കൈകോർക്കും': റിമ കല്ലിങ്കൽ

കൊച്ചി: കാൻസർ ബാധിച്ച കുരുന്നുകൾക്കൊപ്പം അവരെ ആനന്ദിപ്പിക്കാനായി താനും സംഘവും ഇനി മുതൽ ആശുപത്രികൾ സന്ദർശിക്കുകയും അവർക്കൊപ്പം നൃത്തവും കളികളുമായി കഴിയുമെന്നും ചലച്ചിത്ര താരം റിമ കല്ലിങ്കൽ. കുട്ടികളിലെ കാൻസർ ബോധവൽക്കരണത്തിനായി കൊച്ചിയിലെ ആരോഹ് എന്ന സന്നദ്ധ സംഘടന നടത്തിയ ബൈക്ക് റൈഡ് ബോധവൽക്കരണ പരിപാടി കൊച്ചിയിൽ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു റിമ.

'കുട്ടികളിലെ കാൻസറിനെപ്പറ്റിയും അവർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും എനിക്ക് അറിവു നൽകിയത് ആരോഹിലെ പ്രവർത്തകരാണ്. എത്രമാത്രം വേദനാജനകമായ സാഹചര്യങ്ങളിലൂടെയാണ് കുട്ടികൾ കടന്നുപോകുന്നതെന്ന് എനിക്ക് മനസ്സിലായി. അവരെ സന്തോഷിപ്പിക്കാൻ എന്നാൽ കഴിയുന്നതെല്ലാം ചെയ്യാൻ ഞാൻ തയാറാണ്,' റിമ കല്ലിങ്കൽ പറഞ്ഞു. കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നും ഞായറാഴ്ച രാവിലെ 9-ന് ഫ്‌ളാഗ് ഓഫ് ചെയ്ത ബോധവൽക്കരണ ബൈക്ക് റാലിയുമായി സഹകരിച്ചത് കൊച്ചിയിലെ ഹാർലി ഡേവിഡ്‌സൺ ഉടമകളുടെ കൂട്ടായ്മയായ സ്‌പൈസ് കോസ്റ്റ് ഹോഗ് ആണ്. അമൃതാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പീഡിയാട്രിക് ഓങ്കോളജിസ്റ്റായ ഡോക്ടർ ഹരിശങ്കരനും ആസ്റ്റർ മെഡിസിറ്റിയിലെ പീഡിയാട്രിക് ഓങ്കോളജിസ്റ്റായ ഡോക്ടർ രഘുവും ചടങ്ങിൽ സംബന്ധിച്ചു.

ആരോഹിന്റെ സ്ഥാപകയും മാനേജിങ് ഡയറക്ടറുമായ ബിന്ദു എൻ നായരും ആരോഹിന്റെ പ്രോഗ്രാം കോഓഡിനേറ്ററായ ശ്രുതി കിരണും ആരോഹിന്റെ പ്രവർത്തനങ്ങളെപ്പറ്റിയും കുട്ടികളിലെ കാൻസറിനെപ്പറ്റിയും ചടങ്ങിൽ സംസാരിച്ചു. കാൻസർ ബാധിരായ കുട്ടികളും അവരുടെ മാതാപിതാക്കളും വോളണ്ടിയർമാരും ചടങ്ങിനെത്തിയിരുന്നു.

ഹാർലി കസ്റ്റമർ ഗ്രൂപ്പിന്റെ പ്രസിഡന്റായ രാജേഷ് നയിച്ച റാലിയിൽ ഏതാണ്ട് 25-ഓളം റൈഡർമാർ പങ്കെടുത്തു. ചത്തിയാത്ത് റോഡിലെ പ്രസ്റ്റീജ് അപ്പാർട്ട്‌മെന്റിനു മുന്നിലാണ് റാലി സമാപിച്ചത്. കാൻസർ ബോധവൽക്കരണത്തിനായുള്ള ആരോഹിന്റെ പരിപാടികൾക്ക് തുടർന്നും തങ്ങൾ പിന്തുണ നൽകുമെന്ന് സ്‌പൈസ് കോസ്റ്റ് ഹോഗ് രാജേഷ് അറിയിച്ചു.

Read more topics: cancer, patients, Aaroh, rima kallinkal,
English summary
rima kallinkal for cancer patients
topbanner

More News from this section

Subscribe by Email