ആലപ്പുഴ: മനുഷ്യരില്‍ മാത്രമല്ല ഇപ്പോള്‍ മൃഗങ്ങളിലും അര്‍ബുദം സ്ഥിരീകരിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. സംശയമുള്ള മൃഗങ്ങളുടെ സാമ്ബിളുകള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് അര്‍ബുദം കണ്ടെത്തിയത്. നായ്കള്‍ ഒഴിച്ചുള്ള മൃഗങ്ങളില്‍ വളരെ ചെറിയ ശതമാനത്തിന് മാത്രമേ രോഗബാധയുള്ളൂ.
മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള പാലോട് ചീഫ് ഡിസീസ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിന് കീഴില്‍ 82 മൃഗങ്ങളില്‍ നിന്നെടുത്ത സാമ്ബിളുകളിലായിരുന്നു പരിശോധന. 82 സാമ്ബിളുകളില്‍ നാല്പതും നായ്ക്കളുടേതായിരുന്നു. സാമ്ബിളുകളില്‍ 25 എണ്ണത്തിന് അര്‍ബുദം കണ്ടെത്തി. ഇതിലും നായ്ക്കള്‍ തന്നെയാണ് മുന്നില്‍.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള സാമ്ബിളുകള്‍ മാത്രമേ മൃഗസംരക്ഷണ വകുപ്പ് ഇപ്പോള്‍ ശേഖരിച്ചിട്ടുള്ളൂ. റിപ്പോര്‍ട്ട് പുറത്ത് വന്നതിനാല്‍ സംസ്ഥാനത്തൊട്ടാകെ പരിശോധനകളും പഠനവും നടത്തണമെന്നാണ് ആവശ്യം. അര്‍ബുദം വര്‍ധിക്കുന്നതിന്റെ കാരണത്തെക്കുറിച്ച് പഠനം വേണം. ഇതിന് ആരോഗ്യവകുപ്പുമായിച്ചേര്ന്ന് സംയുക്തപഠന കേന്ദ്രം വേണമെന്നും മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെടുന്നു.