Monday April 22nd, 2019 - 5:51:pm
topbanner
topbanner

മധുവിന്റെ കേസ് വാദിക്കാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ റദ്ദാക്കി

binipremraj
മധുവിന്റെ കേസ് വാദിക്കാൻ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ റദ്ദാക്കി

2018 ഫെബ്രുവരി 22ന് പട്ടാപകൽ 27 വയസ്സായ മധുവിനെ ഒരു സംഘം ആളുകൾ മർദ്ദിചു കൊലപ്പെടുത്തിയ സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കേസാണ്. വിശന്നപ്പോൾ മോഷിടിച്ചു ആഹാരം കഴിച്ചത്തിനു ആക്രമിക്കപ്പെട്ട സംഭവം മാധ്യമങ്ങളിൽ സ്ഥാനം പിടിച്ചതോടെ അന്നു സർക്കാർ മധുവിന് വേണ്ടി വാദിക്കാൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് പറഞ്ഞിരുന്നു.

എന്നാൽ ഇന്ന് അതിനു വേണ്ടി ചിലവഴിക്കാൻ ഖജനാവിൽ സർക്കാരിന് പൈസ ഇല്ല. സോളാർകേസിനു വേണ്ടി കോടികൾ ചെലവഴിക്കുമ്പോൾ പട്ടിണിപ്പാവങ്ങളുടെ കണ്ണീരിനു എന്ത് വില..?? അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മോഷണം കുറ്റം ആരോപിക്കപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കേസ് വാദിക്കാൻസ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ റദ്ദാക്കിയത് പാവങ്ങളോടുള്ള വിവേചനം മാത്രമാണ്..ഉയർന്ന ഫീസ് നല്കാനാവില്ലെന്നാണ് കാരണം ചൂണ്ടിക്കാട്ടുന്നത് അനാഥത്വത്തോടുള്ള മുതലെടുപ്പ് മാത്രം.

ഈ സർക്കാരിന്റെ കാലത്തി ഹൈക്കോടതിയിൽ അഞ്ചു കേസുകളിൽ വാദിക്കാൻ മാത്രം സുപ്രീം കോടതികളിൽ നിന്ന് വക്കീലിനെ കൊണ്ടുവന്നത്തിനു മാത്രം ചിലവഴിച്ചത് 2.59 കോടിരൂപയാണ്.മോഷണക്കുറ്റം ആരോപിച്ചു ആൾക്കൂട്ടം തല്ലിക്കൊന്ന ദേശിയ ശ്രദ്ധ വാങ്ങിയ കേസ് ആയതുകൊണ്ടാണ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് പട്ടികജാതി വർഗ നിയമ വകുപ്പ് ഇ.കെ ബാലൻ പ്രഖ്യാപിച്ചത്.നിയമ വ്യവസ്ഥ ചെയ്യുന്നത് പ്രകാരമുള്ള ഫീസ് അഭിഭാഷകൻ അംഗീകരിക്കാത്തത് കൊണ്ടാണ് റദ്ദാക്കുന്നതെന്നു ആഭ്യന്തര മന്ത്രി ഉത്തരവിൽ പറയുന്നു.

 

English summary
cancelled special prosecuter in madhus case
topbanner

More News from this section

Subscribe by Email