Friday September 21st, 2018 - 12:02:am
topbanner
Breaking News

കാലിക്കറ്റ് സര്‍വകലാശാല പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റി

Jikku Joseph
കാലിക്കറ്റ് സര്‍വകലാശാല പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു. മെയ് 25, 26 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എം.എസ്.സി അപ്ലൈഡ് കെമിസ്ട്രി, എം.എസ്.സി ജനറല്‍ ബയോടെക്നോളജി, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, മാസ്റ്റര്‍ ഓഫ് തിയേറ്റര്‍ ആര്‍ട്സ് എന്നീ പി.ജി എന്‍ട്രന്‍സ് പരീക്ഷകള്‍ മാറ്റിവെച്ചു.

ഇവ യഥാക്രമം ജൂണ്‍ ഒമ്പത്, പത്ത് തീയതികളില്‍ നടത്തും. പരീക്ഷാ കേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ലെന്നും അറിയിച്ചു. മറ്റ് തീയതികളിലെ പി.ജി. എന്‍ട്രന്‍സ് പരീക്ഷകള്‍ക്കും മാറ്റമില്ല. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മെയ് 26-ന് നടക്കേണ്ടിയിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പി.എസ്.സിയുടെ പരീക്ഷയും മാറ്റിവെച്ചിച്ചുണ്ട്.

മെയ് 31 വരെ കോഴിക്കോട് ജില്ലയില്‍ നടക്കേണ്ടിയിരുന്ന പൊതുപരിപാടികളെല്ലാം മാറ്റിവെക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പി.എസ്.സിയും പരീക്ഷ മാറ്റിയത്. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

English summary
calicut university pg entrance exam date changed
topbanner

More News from this section

Subscribe by Email