Tuesday November 20th, 2018 - 9:14:pm
topbanner

കേരളവും ഷാര്‍ജയുമായി പതിറ്റാണ്ടുകളായ ബന്ധം: ഷാര്‍ജ ഭരണാധികാരി

sadu prakash
കേരളവും ഷാര്‍ജയുമായി പതിറ്റാണ്ടുകളായ ബന്ധം: ഷാര്‍ജ ഭരണാധികാരി

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല ഷാര്‍ജ ഭരണാധികാരി ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയ്ക്ക് ഡി ലിറ്റ് ബിരുദം നല്‍കി. കേരളവും ഷാര്‍ജയുമായി പതിറ്റാണ്ടുകളായ ബന്ധമാണുള്ളതെന്നു ഷാര്‍ജ ഭരണാധികാരി പറഞ്ഞു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ജസ്റ്റീസ് പി.സദാശിവം ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് ബിരുദം സമ്മാനിച്ചു.

ചടങ്ങില്‍ പ്രത്യേക അതിഥിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംബന്ധിച്ചു. വൈസ് ചാന്‍സലര്‍ മുഹമ്മദ് ബഷീര്‍, വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് എന്നിവര്‍ പങ്കെടുത്തു.

സംരംഭകത്വം, കച്ചവടം, വിദഗ്ധ തൊഴില്‍ എന്നിവയില്‍ കേരളവും ഷാര്‍ജയും എറെ യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പരസ്പര സഹകരണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ഏറെ പ്രോത്സാഹിപ്പിക്കുന്നു. വ്യാവസായിക, സേവന മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. കാലിക്കറ്റ് സര്‍വകലാശാലയുടെ വിദ്യാദ്യാസ പ്രവര്‍ത്തങ്ങളെക്കുറിച്ച് ഏറെ ബോധ്യമുണ്ട്. സര്‍വകലാശാലയുടെ മികവുറ്റ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും ഷാര്‍ജാ ഭരണാധികാരി പറഞ്ഞു.

 

English summary
calicut university give d lit to sharja sultan
topbanner

More News from this section

Subscribe by Email