Sunday April 22nd, 2018 - 11:48:pm
topbanner

പീഡനക്കേസില്‍ കാലിക്കറ്റ് യൂണിവേഴിസിറ്റി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

NewsDesk
പീഡനക്കേസില്‍ കാലിക്കറ്റ് യൂണിവേഴിസിറ്റി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തേഞ്ഞിപ്പലം: പീഡനക്കേസില്‍ യൂണിവേഴ്‌സിറ്റി പരീക്ഷ ഭവനിലെ സെക്ഷന്‍ ഓഫീസറായിരുന്ന ഹരീഷ് ജി. ഗോപിനാഥിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

നേരത്തേ യൂണിവേഴ്‌സിറ്റി കമ്പ്യൂട്ടര്‍ സയന്‍സ് പഠനവിഭാഗത്തില്‍ അസിസ്റ്റന്റായിരിക്കെ വിദ്യാര്‍ഥികള്‍ ഫീസിനത്തില്‍ നല്‍കിയ ലക്ഷങ്ങള്‍ തിരിമറി നടത്തിയ കേസില്‍ ഹരീഷ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

മതംമാറി വിവാഹം ചെയ്ത ഇയാള്‍ പരാതിക്കാരിയായ യുവതിയെ സാമ്പത്തികമായും ചൂഷണം ചെയ്തതായി പരാതിയില്‍ പറയുന്നു. ഇയാള്‍ ഹിന്ദു സമുദായക്കാരിയെയടക്കം രണ്ടുപേരെ മുമ്പ് വിവാഹം കഴിച്ചിരുന്നതായും ഭാര്യമാരെല്ലാം ജോലിയും ഉയര്‍ന്ന വിദ്യാഭ്യാസവുമുള്ളവരാണെന്നും പോലീസ് പറഞ്ഞു.

ഇതുസംബന്ധിച്ച അന്വേഷണം നടന്നുവരികയാണ്. മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഇയാള്‍ ഏതാനും യൂണിവേഴ്‌സിറ്റി ജീവനക്കാരുടെ പേരുകള്‍ രേഖപ്പെടുത്തി തയാറാക്കിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. ഇതിലും പോലീസിന് പലവിധ സംശയങ്ങളുണ്ട്.

English summary
calicut university employee arrested for sexual abuse case

More News from this section

Subscribe by Email