topbanner
Friday November 24th, 2017 - 4:25:pm
topbanner
Breaking News

കഠിനാധ്വാനത്തിന്റെ തിളക്കവുമായി കോഴിക്കോട് സ്വദേശിനി നികിത

suvitha
കഠിനാധ്വാനത്തിന്റെ തിളക്കവുമായി കോഴിക്കോട് സ്വദേശിനി നികിത

കോഴിക്കോട്: കോഴിക്കോട് വടകരയിലെ ഒരു ഇടത്തരം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന നികിത തന്റെ കഠിനാധ്വാനം കൊണ്ട് ചരിത്ര നേട്ടങ്ങൾ കരസ്ഥമാക്കിയിരിക്കുകയാണ്. 35 വയസ്സിനു താഴെയുള്ള ലോകത്തെ ഏറ്റവും മികച്ച 50 വനിത എന്‍ജിനീയര്‍മാരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നും നികിത ഹരി ഇടം നേടിയിരിക്കുകയാണ്. ബ്രിട്ടീഷ് പത്രമായ ടെലിഗ്രാഫും വിമണ്‍സ് എന്‍ജിനീയറിങ് സൊസൈറ്റിയും ചേര്‍ന്നാണ് ഈ പട്ടിക തയാറാക്കിയത്.

സ്‌ക്കൂള്‍ കാലം മുതല്‍ തന്നെ പഠനത്തിലും പാഠ്യതര പ്രവര്‍ത്തനങ്ങളിലും മികവ് കാണിച്ചിരുന്നതിനാല്‍ കൂടുതല്‍ പഠിക്കണമെന്നായിരുന്നു ആഗ്രഹം. ചെന്നൈ എസ് ആര്‍ എം യൂണിവേഴ്‌സിറ്റിയിലെ പഠനത്തിന് ശേഷം ഗവേഷണ സംബന്ധിയായ അന്വേഷണങ്ങള്‍ക്കായി മൂന്ന് മാസത്തോളം ല്‍െഹി ഐ ഐ ടിയില്‍ ചിലവിട്ടു. ഈ കാലയലളവില്‍ ചില സുഹൃത്തുക്കള്‍ വിദേശ പഠനത്തെക്കുറിച്ച് സൂചിപ്പിക്കുകയും കേംബ്രിഡ്ജ് തിരഞ്ഞെടുത്ത് ഗവേഷണ പഠനം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു.Nikita Hari

2013ല്‍ കേംബ്രിജ് സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ച നികിത രണ്ടുവര്‍ഷം പിന്നിടുമ്പോഴേക്കും യുറോപ്പില്‍ പ്രസിദ്ധീകരിക്കുന്ന ഫോര്‍ബ്‌സ് മാസികയുടെ അണ്ടര്‍ 30 ലിസ്റ്റില്‍ നോമിനിയായും സ്ഥാനം പിടിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് ഫോര്‍ബ്‌സ് മാസികയുടെ ലിസ്റ്റില്‍ സ്ഥാനം പിടിക്കുന്ന ആദ്യത്തെ വനിത എന്‍ജിനീയറായിരുന്നു നികിത. ​ഗവേഷണത്തിനൊപ്പം സമൂഹത്തിന് നല്ല കാര്യങ്ങൾ ചെയ്യുവാനുള്ള സംരംഭങ്ങൾക്കും നേതൃത്വം നൽകുന്നുണ്ട്. നെഹ്‌റു ട്രസ്റ്റ് കേംബ്രിജ് യൂനിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്, എഫ്.എഫ്.ഡബ്ല്യു.ജി റിസര്‍ച്ച് ഫൗണ്ടേഷന്‍ ഗ്രാന്റ്, ചര്‍ച്ചില്‍ കോളജ് ഗ്രാന്റ്, സ്‌നോഡല്‍ ട്രസ്റ്റ്, ഗൂഗിള്‍ സ്‌കോളര്‍ഷിപ് എന്നിവയും നേടിയിട്ടുണ്ട് ഈ മിടുക്കി.

ഗവേഷണത്തിനൊപ്പം സാമൂഹിക പ്രസക്തമായ രണ്ട് സംരംഭങ്ങള്‍ക്കും നികിത നേതൃത്വം നല്‍കുന്നുണ്ട്. വുഡി, ഫവാലി എന്നിവയാണ് സ്റ്റാര്‍ട്ടപ്പുകള്‍. വടകര സ്വദേശി വി പി ഹരിദാസിന്റെയും ഗീതയുടെയും മകളാണ് നികിത. അനുജൻ  അര്‍ജുൻ വുഡിയുടെ സിഇഒ ആണ്.

Read more topics: calicut, nikita hari, best engineer,
English summary
Kozhikode native Nikitha with glow of hard work
topbanner topbanner

More News from this section

Subscribe by Email