Friday August 17th, 2018 - 11:35:am
topbanner

ബസ് നിരക്ക് വര്‍ധനവിന്റെ കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകും

Jikku Joseph
ബസ് നിരക്ക് വര്‍ധനവിന്റെ കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് നിരക്ക് വര്‍ധനവിന്റെ കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമാകും. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന ഇടതു മുന്നണി യോഗം സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.

സംസ്ഥാനത്ത് ബസ് ചാര്‍ജ് എട്ടുരൂപായാക്കാനായിരുന്നു ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ചാര്‍ജ് വര്‍ധനയുടെ എല്ലാ വശങ്ങളും പരിശോധിച്ച് അന്തിമ തീരുമാനം സര്‍ക്കാര്‍ കൈകൊള്ളുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

നിരക്ക് വര്‍ധനയില്‍ ഉചിതമായ തീരുമാനമെടുക്കാനാണ് യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചിരിക്കുന്നത്. നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നാല്‍ ഓര്‍ഡിനറി ബസ്സുകളില്‍ മിനിമം നിരക്ക് ഏഴ് രൂപയില്‍നിന്നും എട്ട് രൂപയാകും. ഫാസറ്റ് പാസഞ്ചറിന്റെ മിനിമം നിരക്ക് 10 രൂപയില്‍ നിന്ന് 11 ആകും. എക്സിക്യൂട്ടീവ് സൂപ്പര്‍ എക്സ്പ്രസിന്റെ നിരക്ക് 13 നിന്ന് 15 ഉം, സൂപ്പര്‍ ഡീലക്സ് സെമി സ്ലീപ്പര്‍ നിരക്ക് 20 നിന്ന് 22 ഉം, ലക്ഷ്വറി എസി ബസ് നിരക്ക് 40 നിന്ന് 44 ആകും. വോള്‍വോയുടെ മിനിമം നിരക്ക് 40 നിന്ന് അഞ്ച് രൂപ വര്‍ധിച്ച് 45 രൂപയാക്കാനും മന്ത്രിസഭ തീരുമാനിച്ചേക്കും. നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചാല്‍ 16 മുതല്‍ നടത്താനിരുന്ന സമരം ബസ്സുടമകള്‍ പിന്‍വലിക്കും.

English summary
cabinet today will decide on increasing bus fares
topbanner

More News from this section

Subscribe by Email