Sunday September 23rd, 2018 - 2:08:pm
topbanner

മന്ത്രിസഭായോഗ ബഹിഷ്‌കരണം: സിപിഐയെ രൂക്ഷമായി വിമര്‍ശിച്ച് ഘടകകക്ഷികള്‍

Anju NC
മന്ത്രിസഭായോഗ ബഹിഷ്‌കരണം: സിപിഐയെ രൂക്ഷമായി വിമര്‍ശിച്ച് ഘടകകക്ഷികള്‍

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സിപിഐയെ രൂക്ഷമായി വിമര്‍ശിച്ച് എല്‍.ഡി.എഫ് ഘടകകക്ഷികള്‍. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് സി.പി.ഐ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചത്. ഇതിനെ മറ്റു ഘടകക്ഷികളും ഏറ്റെടുത്തതോടെ യോഗത്തില്‍ സി.പി.ഐ ഒറ്റപ്പെട്ടു.

ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത നിലപാടുകളാണ് സി.പി.ഐയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ മുന്നണി മര്യാദകളുടെ ലംഘനമാണ് സിപിഐ നടത്തിയതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയുടെ വിമര്‍ശനം അതേപടി മറ്റു ഘടകകക്ഷികളും ഉന്നയിക്കുകയായിരുന്നു.

കോടതിയുടെ വിമര്‍ശനമേറ്റ ഒരു നേതാവ് മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കുന്നത് ശരിയല്ല എന്ന് തോന്നിയതു കൊണ്ടാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് സി.പി.ഐ യോഗത്തില്‍ അറിയിച്ചു. എന്നാല്‍, തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച തീരുമാനം സിപിഐ നേതാക്കളെ നേരത്തെ അറിയിച്ചതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവര്‍ത്തിച്ചു.

English summary
cabinet meeting: cpm against cpi
topbanner

More News from this section

Subscribe by Email