Monday November 19th, 2018 - 8:35:am
topbanner

മന്ത്രിമാര്‍ എത്തിയില്ല: പ്രത്യേക മന്ത്രിസഭ തീരുമാനമെടുക്കാതെ പിരിഞ്ഞു

Anju NC
മന്ത്രിമാര്‍ എത്തിയില്ല: പ്രത്യേക മന്ത്രിസഭ തീരുമാനമെടുക്കാതെ പിരിഞ്ഞു

തിരുവനന്തപുരം: കോറം തികയാതെ വന്നതോടെ ഇന്ന് ചേരാനിരുന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. 19 മന്ത്രിമാരില്‍ മുഖ്യമന്ത്രി അടക്കം ആറ് മന്ത്രിമാര്‍ മാത്രം പങ്കെടുത്തപ്പോള്‍ 13 പേര്‍ വന്നില്ല. സിപിഎമ്മിലെ അഞ്ചു പേരും ഘടകക്ഷിയിലെ മാത്യു.ടി തോമസും മാത്രമാണ് യോഗത്തിലുണ്ടായിരുന്നത്.

നാലു സി.പി.ഐ മന്ത്രിമാര്‍ വയനാട് ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വിട്ടുനിന്നപ്പോള്‍ മറ്റു മന്ത്രിമാര്‍ അവരവരുടെ ജില്ലകളിലെ പരിപാടികളിലായിരുന്നു. മന്ത്രിമാര്‍ എത്താതിരുന്നതിനെ തുടര്‍ന്ന് യോഗം മാറ്റിവെച്ചതോടെ വിവിധ ഓര്‍ഡിനന്‍സുകളുടെ കാലാവധി നീട്ടാന്‍ ശുപാര്‍ശ നല്‍കിയില്ല. വെള്ളിയാഴ്ച തീരുമാനമെടുക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ മന്ത്രിസഭ തിങ്കളാഴ്ച വീണ്ടും ചേരും.

ഭൂരിപക്ഷം പങ്കെടുക്കാത്തതിനാല്‍ മന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാന്‍ കഴിയാത്ത സ്ഥിതി വരുന്നത് അപൂര്‍വ്വസംഭവമാണ്. ഭൂരിപക്ഷം മന്ത്രിമാരും വരാത്തതിനാല്‍ തീരുമാനം ഒഴിവാക്കുകയായിരുന്നെന്നാണ് സൂചന.

English summary
cabinet meeting postponed due to shortage in quorum
topbanner

More News from this section

Subscribe by Email