Thursday June 20th, 2019 - 7:19:pm
topbanner
topbanner

തന്നെ മാറ്റിയതിനെ കുറിച്ച് തൃശൂരില്‍ ജനം ചര്‍ച്ച ചെയ്തിരിക്കാം ; ഇടതുപരാജയത്തില്‍ പ്രതികരിച്ച് സിഎന്‍ ജയദേവന്‍

suji
തന്നെ മാറ്റിയതിനെ കുറിച്ച് തൃശൂരില്‍ ജനം ചര്‍ച്ച ചെയ്തിരിക്കാം ; ഇടതുപരാജയത്തില്‍ പ്രതികരിച്ച് സിഎന്‍ ജയദേവന്‍

സംസ്ഥാനത്തെ ഇടത് പക്ഷത്തിന്റെ പരാജയത്തില്‍ പ്രതികരണവുമായി സി എന്‍ ജയദേവന്‍. തൃശൂരിലുണ്ടായത് അപ്രതീക്ഷിത തോല്‍വിയാണെന്നും എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും ജയദേവന്‍ പറഞ്ഞു. ഏക എം പിയായ തന്നെ മാറ്റിയതില്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയുണ്ടായിരിക്കാമെന്നും സി എന്‍ ജയദേവന്‍ പറഞ്ഞു. താന്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. എന്നാല്‍, സ്ഥാനാര്‍ത്ഥിയായിരുന്നപ്പോള്‍ ഉള്ളത്ര സജീവമായിരുന്നില്ല. തോല്‍വിയുടെ കാരണം പാര്‍ട്ടി പരിശോധിക്കും. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത് എത്തിയത് പരിശോധിക്കുമെന്നും സിഎന്‍ ജയദേവന്‍ പറഞ്ഞു.

തൃശൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് സിഎന്‍ ജയദേവന്‍, കെപി രാജേന്ദ്രന്‍, രാജാജി മാത്യൂ തോമസ് എന്നിവരുടെ പേരുകളടങ്ങിയ പട്ടികയാണ് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നത്. വീണ്ടും മത്സരിക്കാനുളള സന്നദ്ധത സി എന്‍ ജയദേവന്‍ അറിയിച്ചിരുന്നെങ്കിലും രാജാജി മാത്യുവിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Read more topics: c n jayadevan, trisur
English summary
c n jayadevan about trisur failure
topbanner

More News from this section

Subscribe by Email