topbanner
Sunday February 25th, 2018 - 5:20:pm
topbanner
Breaking News

സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല  

rajani v
സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല   

തിരുവനന്തപുരം: ബസ്ചാര്‍ജ് വര്‍ധന ജനദ്രോഹ നടപടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ധനവില വര്‍ധനയിലൂടെ സര്‍ക്കാരിന് കിട്ടുന്ന അധിക നികുതി വേണ്ടെന്ന് വെച്ചിരുന്നെങ്കില്‍ യാത്രക്കൂലി കൂട്ടേണ്ടി വരില്ലായിരുന്നു. യാത്രാ നിരക്ക് വര്‍ധിക്കുമ്പോഴൊക്കെ വിദ്യാര്‍ഥികളെ ഒഴിവാക്കുമായിരുന്നു. ഇതും ഈ സര്‍ക്കാര്‍ തള്ളിയിരിക്കുകയാണ്.

നിരക്കു വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണെമെന്നും രമേശ് ചെന്നിത്തല വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് ഒന്നുമുതലാണ് സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂട്ടുക. മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്ന് എട്ട് രൂപയാകും. മന്ത്രിസഭായോഗമാണ് ചാര്‍ജ് കൂട്ടാന്‍ തീരുമാനമെടുത്തത്.

Read more topics: busfair, issue, chennithala, respond
English summary
busfair issue chennithala respond
topbanner

More News from this section

Subscribe by Email