Friday September 21st, 2018 - 3:57:am
topbanner
Breaking News

ബസ് സമരം: ബസുടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

rajani v
ബസ് സമരം: ബസുടമകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: സ്വകാര്യ ബസുടമകളുടെ സമരം നേരിടാന്‍ കടുത്ത നടപടിമായി സര്‍ക്കാര്‍. പെര്‍മിറ്റ് നിബന്ധന പാലിക്കാത്ത ബസ്സുടമകള്‍ക്ക് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചതായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കെ. പത്മകുമാര്‍ അറിയിച്ചു. പെര്‍മിറ്റ് നിബന്ധന പാലിക്കാത്തത്തിന് കാരണം വിശദമാക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

വിശദീകരണം തൃപ്തികരമല്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.നിരക്ക് വര്‍ദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നതോടെയാണ് സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയത്.

സമരം ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും വിദ്യാര്‍ത്ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കാനാവില്ലെന്നും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ രാവിലെ വ്യക്തമാക്കിയിരുന്നു.

Read more topics: bus strike, notice, for busowners
English summary
bus strike notice for busowners
topbanner

More News from this section

Subscribe by Email