Friday February 22nd, 2019 - 12:37:pm
topbanner

ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ബസ് തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

rajani v
ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ബസ് തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് ഹൈജാക്ക് ചെയ്ത സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍.പോലീസ് എന്ന വ്യാജേന എത്തിയ അക്രമി സംഘമാണ് ബസ് തടഞ്ഞ് യാത്രക്കാരെ ഭീതിയിലാഴ്ത്തിയത്. വെള്ളിയാഴ്ച രാത്രി 9.45നായിരുന്നു സംഭവം.

ലാമ ട്രാവല്‍സിന്റെ കെ.എ.01എ.ജി 636 എന്ന ബസാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. 42 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ബൈക്കിലെത്തിയ സംഘം ഡ്രൈവറെ ഭീഷണിപ്പെടുത്തി ബസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.

സമീപത്തെ ആളൊഴിഞ്ഞ ഗോഡൗണില്‍ ബസ് ഓടിച്ചു കയറ്റാന്‍ ശ്രമിച്ചപ്പോള്‍ യാത്രക്കാര്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ ബസില്‍ നിന്നും ഇറങ്ങിയോടി. പിന്നീട് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

അതേസമയം വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബസ് പിടിച്ചെടുക്കാന്‍ എത്തിയതാണെന്നും എന്നാല്‍ ബസ് മാറിപ്പോയതാണെന്നും അറസ്റ്റിലായ പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഇവര്‍ക്കെതിരെ ഐ.പി.സി 341ാം വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് രാജരാജേശ്വരി നഗര്‍ പൊലീസ് അറിയിച്ചു.

 

Viral News

Read more topics: bus, hijack, kannur, accused arrest
English summary
bus hijack kannur accused arrest
topbanner

More News from this section

Subscribe by Email