Wednesday May 23rd, 2018 - 2:30:pm
topbanner

ബസ് ചാര്‍ജ് വര്‍ധിക്കും

Anju NC
ബസ് ചാര്‍ജ് വര്‍ധിക്കും

തിരുവനന്തപുരം: ബസ് യാത്രാനിരക്ക് വര്‍ധിപ്പിക്കാന്‍ ഇടതുമുന്നണി, സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ബസ് ചാര്‍ജ് ഒരു രൂപ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തത്. ഇതോടെ മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ ടിക്കറ്റ് നിരക്ക് 10 രൂപയില്‍ നിന്ന് 11 രൂപയാകും. വോള്‍വോ ബസുകളില്‍ 40 രൂപയെന്നത് 45 ആകും. സൂപ്പര്‍ ഡീലക്‌സ്-സെമി സ്ലീപ്പര്‍ നിരക്ക് 20ല്‍ നിന്ന് 22 ആയി ഉയരും. ഹൈ ലക്ഷ്വറി എ.സി ബസ് ചാര്‍ജ് 40ല്‍ നിന്ന് 44 രൂപയായി വര്‍ധിക്കും. വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കിലും ആനുപാതികമായ മാറ്റങ്ങള്‍ വരുത്താമെന്നും ശുപാര്‍ശയുണ്ട്.

അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. രാജ്യത്തെ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ബസ് ചാര്‍ജ് വര്‍ധന വേണമെന്ന് ബസ് ഉടമകളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. സൂചന പണിമുടക്ക് നടത്താനുള്ള നീക്കം സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മാറ്റിയത്. പിണറായി സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്ക് ബസ് ഉടമകള്‍ വേണ്ടെന്നു വെച്ചത്.

എന്നാല്‍, ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന തീരുമാനം എല്‍.ഡി.എഫ് എടുത്തിട്ടില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. യാത്രാനിരക്ക് സംബന്ധിച്ച് നിലവിലുള്ള സാഹചര്യം പരിശോധിച്ച് ശരിയായ തീരുമാനമെടുക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയാണ് മുന്നണി ചെയ്തതെന്നും സര്‍ക്കാര്‍ ഇക്കാര്യം ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

Read more topics: bus charge, hike, kerala,
English summary
bus charge hike in kerala

More News from this section

Subscribe by Email