Tuesday November 20th, 2018 - 7:16:pm
topbanner

ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു

NewsDesk
ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു

പാലക്കാട്: ബസ്സിനിടയില്‍ ഉറങ്ങിക്കടക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ശരീരത്തില്‍ ബസ് കയറി രണ്ടു പേര്‍ മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് ആണ് സംഭവം.

മരിച്ച രണ്ടു പേരും ഝാര്‍ഖണ്ഡ് സ്വദേശികളാണ്. നിര്‍ത്തിയിട്ടിരുന്ന ബസിനടിയില്‍ ഉറങ്ങിക്കിടന്നവരാണ് മരിച്ചത്. പരിക്കേറ്റ ഒരാള്‍ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ ബസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.

കുഴല്‍ക്കിണര്‍ ജോലിക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. മണ്ണാര്‍ക്കാട് കുന്തിപ്പുഴക്ക് സമീപത്തെ  വാഹനങ്ങള്‍ നിര്‍ത്തിയിടുന്ന മൈതാനത്താണ് അപകടം നടന്നത്.

സമീപത്തെ പെട്രോള്‍ പമ്പിലുള്ള സിസിടിവി ദൃശ്യങ്ങളില്‍ അപകടത്തിന്റെ ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. അതേ സമയം പുലര്‍ച്ചെ ഇവിടെ നിന്ന് എടുത്തപ്പോള്‍ അപകടം നടന്ന വിവരം ബസ്ജീവനക്കാര്‍ അറിഞ്ഞിട്ടില്ലെന്നാണ് സുചന. ബസിന്റെ വിവരങ്ങളക്കം പോലീസ് ശേഖരിച്ച് വരികയാണ്.


Read more topics: bus, accident, palakkad
English summary
2 killed in bus accident in palakkad
topbanner

More News from this section

Subscribe by Email