Saturday September 22nd, 2018 - 4:46:pm
topbanner

ഡിണ്ടിഗല്ലില്‍ വാഹാനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

Jikku Joseph
ഡിണ്ടിഗല്ലില്‍ വാഹാനാപകടം: മൂന്ന് മലയാളികള്‍ മരിച്ചു

ഡിണ്ടിഗല്‍: തമിഴ്‌നാട്ടിലെ ഡിണ്ടിഗല്ലില്‍ ഉണ്ടായ ബസ് അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പത്തനംതിട്ടയില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

വടചെന്തൂരിലാണ് അപകടം. കോട്ടയം സ്വദേശികളായ ജീനുമോന്‍, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ഡിണ്ടിഗല്ലിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

English summary
bus accident at dindigal three keralites dead
topbanner

More News from this section

Subscribe by Email