Tuesday November 20th, 2018 - 6:13:am
topbanner

നാലു കോടി ബമ്പര്‍ ചെറുപുഴയിലെ മരംവെട്ട് തൊഴിലാളിക്ക്‌

NewsDesk
നാലു കോടി ബമ്പര്‍ ചെറുപുഴയിലെ മരംവെട്ട് തൊഴിലാളിക്ക്‌

തളിപ്പറമ്പ: കേരള സര്‍ക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ നാലുകോടി അടിച്ചത് ചെറുപുഴ ജോസ്ഗിരിയിലെ മരംവെട്ടു തൊഴിലാളിയായ വെള്ളിയാംകണ്ടത്തില്‍ ഡെന്നീസിന് (അലക്സാണ്ടർ). ഒരാഴ്ച മുന്‍പാണ് ഡെന്നീസ് ചെറുപുഴ ബസ്സ്റ്റാന്‍ഡിലെ തമ്പുരാന്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നും ടിക്കറ്റ് എടുത്തത്. ഭാര്യയും മൂന്നു പെണ്‍മക്കളുമടങ്ങുന്നതാണ് ഡെന്നീസിന്റെ കുടുംബം

മരപ്പണിയെടുത്ത് ഭാര്യയും മൂന്നു പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റുവാന്‍ വിഷമിച്ചിരുന്ന ഡെന്നീസിന് പുതുവത്സര സമ്മാനമായി ബമ്പര്‍ ലോട്ടറി അടിക്കുകയായിരുന്നു. ഭാഗ്യവാനെത്തേടിയുള്ള ലോട്ടറി ഏജന്‍സി ഉടമയുടേയും നാട്ടുകാരുടേയും അന്വേഷണം ഇന്നു രാവിലെയോടെയാണ് അവസാനിച്ചത്. പ്ലസ്‌ 2വിനും സ്കൂളിലും പഠിക്കുന്ന കുട്ടികൾക്ക് നല്ല പഠനം കൊടുക്കുക മറ്റു ഭാവികാര്യങ്ങൾ ഒന്നും ഇപ്പോൾ ആലോചിക്കുന്നില്ല എന്ന് ഡെന്നീസ് കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. ബമ്പര്‍ അടിച്ചത്തിന്റെ സന്തോഷത്തിലാണ് ഡെന്നീസും കുടുംബവും. 

English summary
X'mas-new year 2016 bumber cherupuzha thamburan lottery alaxander (Dennies)
no relative items
topbanner

More News from this section

Subscribe by Email