Friday November 16th, 2018 - 2:33:am
topbanner

ബിഎസ്എന്‍എല്ലിന്റെ സേവനം ഇനി വീട്ടിലെത്തും; ഒരു മിസ്ഡ് കോള്‍ നല്‍കിയാല്‍ മതി

akhila
ബിഎസ്എന്‍എല്ലിന്റെ സേവനം ഇനി വീട്ടിലെത്തും; ഒരു മിസ്ഡ് കോള്‍ നല്‍കിയാല്‍ മതി

കോട്ടയം: ഒരു മിസ്ഡ് കോളിലൂടെ ബിഎസ്എന്‍എല്ലിന്റെ സേവനങ്ങള്‍ ഇനി വീട്ടിലെത്തും. ബിഎസ്എന്‍എല്ലിന്റെ ഏതു സേവനങ്ങളും ഇനി വീട്ടിലിരുന്നു ബുക്ക് ചെയ്യാം.

ഈ സേവനം കേരളത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നത് കോട്ടയത്താണ്. ആധാര്‍ ലിങ്കിങ്, മൊബൈല്‍ നെറ്റ്വര്‍ക്ക് പോര്‍ട്ടിങ്, അല്ലെങ്കില്‍ പുതിയ ലാന്‍ഡ് ലൈന്‍, ബ്രോഡ്ബാന്‍ഡ് അല്ലെങ്കില്‍ പുതിയ സിം തുടങ്ങി ജനങ്ങളുടെ ഏതു ടെലികോം സേവനങ്ങളും ഇനി വീട്ടില്‍ ഇരുന്നു ബുക്ക് ചെയ്യാനുള്ള സംവിധാനമാണ് ബിഎസ്എന്‍എല്‍ ഒരുക്കിയിരിക്കുന്നത്.

ഒപ്ടിക്കല്‍ കേബിള്‍ വഴിയുള്ള അതിവേഗ ഇന്റര്‍നെറ്റ് ഇപ്പോള്‍ കോട്ടയം ജില്ലയിലെ മിക്ക എക്‌സ്‌ചേഞ്ചിലും ലഭ്യമാണെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. 94009 03030 എന്ന നമ്പരിലേക്ക് ഒരു മിസ്ഡ് കാള്‍ ചെയ്താല്‍ ആവശ്യമുള്ള സര്‍വീസ് തരാനായി ബിഎസ്എന്‍എല്‍ വീട്ടിലേക്കെത്തും. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ബുദ്ധിമുട്ടില്ലാതെ വേഗത്തില്‍ സര്‍വീസ് കൊടുക്കാന്‍ വേണ്ടിയാണ് ബിഎസ്എന്‍എല്‍ ഇങ്ങനെ ഒരു പദ്ധതി ആവിഷകരിച്ചത്. 

കൂടാതെ ബിഎസ്എന്‍എല്‍ അതിന്റെ ഡയറക്റ്റ് സെല്ലിങ് എജന്റിനും റീടെയില്‍ ഷോപ്പുകള്‍ക്കും ജൂണ്‍ മാസത്തില്‍ 10% വരെ കമ്മിഷന്‍ കൊടുക്കാന്‍ തീരുമാനിച്ചതായും അറിയിച്ചു. പുതിയ റീടെയില്‍ ഔട്ട്ലെറ്റ് ആകുവാന്‍ താല്‍പര്യമുള്ളവര്‍ക്കും മുകളില്‍ പറഞ്ഞ നമ്പരില്‍ വിളിച്ചാല്‍ മതിയാകും.

Read more topics: bsnl, one missed call
English summary
bsnl will get into home in one missed call alert
topbanner

More News from this section

Subscribe by Email