Saturday November 17th, 2018 - 6:39:pm
topbanner

മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യം വേഗത്തിലാക്കി ബി.എസ്.എന്‍.എല്‍

akhila
 മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യം വേഗത്തിലാക്കി ബി.എസ്.എന്‍.എല്‍

തിരുവനന്തപുരം: കേരളത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സൗകര്യം വേഗത്തിലാക്കി ബി.എസ്.എന്‍.എല്‍.

കേരളത്തിനുവേണ്ടി മാത്രമുള്ള ഗേറ്റ്വേ സജ്ജമാക്കി. പുതിയ നോക്കിയ ജി.ജി.എസ്.എന്‍. സംവിധാനം എറണാകുളം പനമ്പിള്ളി നഗര്‍ എക്‌സ്ചേഞ്ചില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. ചെന്നൈയിലുള്ള ജി.ജി.എസ്.എന്‍. സംവിധാനമായിരുന്നു ദക്ഷിണേന്ത്യ മൊത്തത്തിലുള്ള മൊബൈല്‍ ഡാറ്റ ഇതുവരെ കൈകാര്യം ചെയ്തിരുന്നത്.

പുതിയ സംവിധാനം വീഡിയോ സ്ട്രീമിങ്, ഹൈസ്പീഡ് ഡാറ്റ, ലൈവ് ഗെയിമിങ് തുടങ്ങിയവ കാര്യക്ഷമമായി ചെയ്യാനാകുമെന്നും 4 ജി സാങ്കേതികവിദ്യയുടെ വോള്‍ട്ടെ ഉള്‍പ്പെടെയുള്ള പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ സംവിധാനമെന്നും ബി.എസ്.എന്‍.എല്‍. അധികൃതര്‍ പറഞ്ഞു. 

കേരളത്തിനു സ്വന്തമായി ജി.ജി.എസ്.എന്‍. സംവിധാനം വേണമെന്നത് ആവശ്യമായിരുന്നു. ബി.എസ്.എന്‍.എല്‍. ഡാറ്റാവേഗതയിലെ കുറവ് ഉപയോക്താക്കളെ നഷ്ടപ്പെടുന്നതിന് കാരണമായിരുന്നു. മൊബൈല്‍ നെറ്റ്വര്‍ക്ക് വികസനത്തിന്റെ ഭാഗമായി പുതിയ 2600 ബേസ് ട്രാന്‍സീവര്‍ സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 250 കോടി രൂപയുടെ ഉപകരണങ്ങള്‍ ബി.എസ്.എന്‍.എല്‍. വിന്യസിച്ചുകൊണ്ടിരിക്കുകയാണ്.

ഇതില്‍ 500 ബി.ടി.എസുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയായി. രണ്ടുമാസത്തിനുള്ളില്‍ ബാക്കിയുള്ളവ സ്ഥാപിക്കുന്നതോടെ സംസ്ഥാനത്തെ ഡാറ്റാ വേഗം മെച്ചപ്പെടുമെന്ന് ബി.എസ്.എന്‍.എല്‍. കേരള ചീഫ് ജനറല്‍ മാനേജര്‍ ഡോ. പി.ടി.മാത്യു അറിയിച്ചു.

 

 

Read more topics: bsnl, internet
English summary
bsnl mobile internet speed
topbanner

More News from this section

Subscribe by Email