Thursday August 16th, 2018 - 7:19:pm
topbanner

കണ്ണൂരില്‍ ബ്രുവരി സ്ഥാപിക്കും; മാസം അഞ്ചുലക്ഷം കേയ്‌സ് ബിയര്‍ ഉത്പാദിപ്പിക്കും

akhila
കണ്ണൂരില്‍ ബ്രുവരി സ്ഥാപിക്കും; മാസം അഞ്ചുലക്ഷം കേയ്‌സ് ബിയര്‍ ഉത്പാദിപ്പിക്കും

കണ്ണൂര്‍: കണ്ണൂരില്‍ ബിയര്‍ ഉത്പാദനശാല സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി. കെ.ശ്രീധരന്‍ ബ്രുവറി പ്രൈവറ്റ് ലിമിറ്റഡിന് ചേലോറ വില്ലേജില്‍ വാരത്ത് ബ്രുവറി സ്ഥാപിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

കെ.എസ്. ഡിസ്റ്റിലറിക്ക് സമീപമാണ് ബ്രുവറി സ്ഥാപിക്കുക. പ്രതിമാസം അഞ്ചുലക്ഷം കേയ്സ് ബിയര്‍ ഉത്പാദിപ്പിച്ച് വിപണിയിലിറക്കാനാണ് അനുമതി. കേരളത്തിലെ ആവശ്യത്തിനുള്ള ബിയറിന്റെ 40 ശതമാനവും പുറത്തുനിന്ന് കൊണ്ടുവരികയാണെന്നും അത് ഇവിടെത്തന്നെ ഉത്പാദിപ്പിച്ചാല്‍ നിരവധിപേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും ബ്രുവറിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു.

നികുതിയിനത്തില്‍ വലിയ വരുമാനം ലഭിക്കുമെന്നതുകൂടി കണക്കിലെടുത്താണ് അനുമതി നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്ത് ചേര്‍ത്തലയില്‍ മാത്രമാണ് ബ്രുവറിയുള്ളത്.

Read more topics: bruvary, kannur
English summary
bruvary started soon at kannur
topbanner

More News from this section

Subscribe by Email