Tuesday February 19th, 2019 - 4:35:pm
topbanner

അധികാരം ദുരുപയോഗിച്ച് സ്ത്രീകളെ ഉപദ്രവിച്ചാല്‍ എല്ലാക്കാലവും മിണ്ടാതിരിക്കുമെന്ന് ആരും കരുതേണ്ട;  ബൃന്ദ കാരാട്ട്

JB
അധികാരം ദുരുപയോഗിച്ച് സ്ത്രീകളെ ഉപദ്രവിച്ചാല്‍ എല്ലാക്കാലവും മിണ്ടാതിരിക്കുമെന്ന് ആരും കരുതേണ്ട;  ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: അധികാരം ദുരുപയോഗിച്ച് സ്ത്രീകളെ ഉപദ്രവിച്ചാല്‍ എല്ലാക്കാലവും മിണ്ടാതിരിക്കുമെന്ന് ആരും കരുതേണ്ടെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. ഏഴു വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അക്ബറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. മോദി സര്‍ക്കാരിലെ മന്ത്രി തന്നെ ഇത്തരം കാര്യങ്ങളിലേര്‍പ്പെട്ടത് ഗൗരവതരമാണെന്നും എംജെ അക്ബര്‍ രാജിവെക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

മീ ടൂ കാന്പയിനിലൂടെ ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിന്റെ മന്ത്രിസ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് ബൃന്ദ കാരാട്ടിന്റെ പ്രതികരണം. അതേസമയം സമാനമായ ആരോപണം നേരിടുന്ന സിപിഎം എംഎല്‍എ മുകേഷിനെതിരായ ആരോപണത്തില്‍ പരാമര്‍ശനമുണ്ടായില്ല.

 

Viral News

English summary
brinda karatte react on me too campain
topbanner

More News from this section

Subscribe by Email