Thursday September 20th, 2018 - 12:33:pm
topbanner
Breaking News

കൊല്ലത്ത് നടപ്പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു; 20ഓളം പേര്‍ക്ക് പരിക്ക്

NewsDesk
കൊല്ലത്ത് നടപ്പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു; 20ഓളം പേര്‍ക്ക് പരിക്ക്

കൊല്ലം: ചവറ കെഎംഎംഎല്ലില്‍ നിന്ന് എംഎസ് യൂണിറ്റിലേക്കു പോകാനായി ദേശീയ ജലപാതയ്ക്കു കുറുകെ നിര്‍മിച്ച നടപ്പാലം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു.

ചവറ സ്വദേശി ശ്യാമളയാണ് മരിച്ചത്. രാവിലെ 10.30 നായിരുന്നു സംഭവം. എഴുപതോളം പേര്‍ അപകടത്തില്‍പ്പെട്ടു. പാലത്തിന്റെ കമ്പി ദേഹത്തു കുത്തിക്കയറിയാണ് പലര്‍ക്കും പരുക്ക്.

ഇവരെ വിവിധ ആശുപത്രികളിലേക്കു മാറ്റി. വെള്ളത്തില്‍ ആരെങ്കിലും വീണിട്ടുണ്ടോയെന്നറിയാനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യ ഓഫിസിനു മുന്നില്‍ സമരത്തിനെത്തിയവര്‍ തിരികെ പോകുന്നതിനിടെയാണ് പാലം തകര്‍ന്നത്.

Read more topics: bridge, kollam
English summary
One dead, some injured as bridge collapses in kollam
topbanner

More News from this section

Subscribe by Email