Monday September 24th, 2018 - 9:41:pm
topbanner

ബിജെപിയുടെ മെഡിക്കല്‍ കോഴയില്‍ ലോക്‌സഭയില്‍ രണ്ടാംദിവസവും ബഹളം

NewsDesk
ബിജെപിയുടെ മെഡിക്കല്‍ കോഴയില്‍ ലോക്‌സഭയില്‍ രണ്ടാംദിവസവും ബഹളം

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയോയും പ്രതിരോധത്തിലാഴ്ത്തി അഴിമതി വിഷയത്തില്‍ ലോക്‌സഭയില്‍ രണ്ടാംദിവസവും ബഹളം. മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി ലഭിക്കാന്‍ കേരള ബിജെപിയിലെ നേതാക്കള്‍ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് ലോക്‌സഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചത്.

കേരളത്തില്‍ നിന്നുള്ള യുഡിഎഫ്, എല്‍ഡിഎഫ് എംപിമാരാണ് വിഷയം സഭയില്‍ ഉന്നയിച്ചത്. വ്യാഴാഴ്ചയും എംപിമാര്‍ വിഷയം സഭയില്‍ ഉന്നയിച്ചിരുന്നു. മെഡിക്കല്‍ കോളജ് അഴിമതിയും കര്‍ഷക പ്രശ്‌നങ്ങളും ഉയര്‍ത്തി പ്രതിപക്ഷം ബഹളം വച്ചതോടെ സഭ തടസപ്പെട്ടു.

പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മെഡിക്കല്‍ കോളജിനു കേന്ദ്രാനുമതി ലഭിക്കാന്‍ 5.6 കോടി രൂപ കേരള ബിജെപിയിലെ ചിലര്‍ വാങ്ങിയെന്നാണ് ആരോപണം.

Read more topics: Bribe, Kerala, BJP, Lok Sabha
English summary
Bribery row in Kerala BJP rocks Lok Sabha
topbanner

More News from this section

Subscribe by Email