topbanner
Saturday August 19th, 2017 - 12:52:pm
topbanner

കലോത്സവ വിജയത്തിന് കോഴ; ടെലിഫോണ്‍ സംഭാഷണം പുറത്ത്

NewsDesk
കലോത്സവ വിജയത്തിന് കോഴ; ടെലിഫോണ്‍ സംഭാഷണം പുറത്ത്

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളില്‍ വിധി നിര്‍ണയത്തിന് വ്യാപകമായ കോഴ ഇടപാട് നടക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തായി.
റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തില്‍ ജില്ലകളിലുടനീളം വിധി കര്‍ത്താക്കളെ വിതരണം ചെയ്യുന്ന ഏജന്‍സികളാണ് കോഴ ആസൂത്രണം ചെയ്യുന്നതെന്നും തെളിവുകള്‍ വ്യക്തമാക്കുന്നു.
ജില്ലാ യുവജനോത്സവങ്ങളില്‍ വിധികര്‍ത്താക്കളെ നല്‍കുന്നതിന് പ്രത്യേക ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഏജന്‍സികള്‍ വഴിയാണ് കോഴ ഇടപാട്. ഏജന്‍സികള്‍ നിര്‍ദേശിക്കുന്നവരെ ജയിപ്പിച്ചാല്‍ കോഴയിലെ ഒരു പങ്ക് വിധികര്‍ത്താക്കള്‍ക്കും നല്‍കും.
കോഴിക്കോട് സ്വദേശിയായ അന്‍ഷാജ് എന്നയാളാണ് കോഴയിടപാടിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്നെതന്ന് ടെലിഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാണ്.

Read more topics: bribe, kerala, school, youth festival
English summary
bribery allegations in kerala school youth festival
topbanner topbanner

More News from this section

Subscribe by Email