Wednesday November 21st, 2018 - 1:40:am
topbanner

കണ്ണൂര്‍ കലോത്സവത്തിലും വന്‍ കോഴ; 12ഓളം വിധികര്‍ത്താക്കള്‍ നിരീക്ഷണത്തില്‍

NewsDesk
കണ്ണൂര്‍ കലോത്സവത്തിലും വന്‍ കോഴ; 12ഓളം വിധികര്‍ത്താക്കള്‍ നിരീക്ഷണത്തില്‍


കണ്ണൂര്‍: വിജിലന്‍സിന്റെ സമ്പൂര്‍ണ നിരീക്ഷണത്തിലും കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴയാരോപണം. നൃത്ത വിധികര്‍ത്താക്കള്‍ നേരത്തെ ചെയ്തിരുന്നതിന് സമാനമായി കോഴവാങ്ങി വിജയിപ്പിച്ചെന്നാണ് ആരോപണം.

ഹയര്‍ സെക്കന്‍ഡറി വിഭാഗം കുച്ചിപ്പുടിയില്‍ ആന്ധ്രയില്‍നിന്നെത്തിയ ഒരു വിധികര്‍ത്താവ് മികച്ച പ്രകടനം കാഴ്ചവെച്ച പലരെയും തോല്‍പിച്ചെന്നാണ് പരാതി. കുട്ടികളെ തിരിച്ചറിയാനായി അരപ്പട്ട കെട്ടിയിരുന്നതായും പറയുന്നു.

കുച്ചിപ്പുടിയിലെ പരാതിയില്‍ പ്രാഥമികമായി ഈ ആരോപണത്തില്‍ കഴമ്പുണ്ടെന്നുകണ്ട വിജിലന്‍സ് ഈ മത്സരത്തിന്റെ സീഡി വിദഗ്ധരെക്കൊണ്ട് പരിശോധിച്ചുവരുകയാണ്.

മോഹനിയാട്ടം, ഭരതനാട്യം, നാടകം, ഒപ്പന, ട്രിപ്ള്‍ ജാസ് എന്നിവയിലും ചില രചനാമത്സരങ്ങളെക്കുറിച്ചും പരാതി കിട്ടിയിട്ടുണ്ട്. ഒരു യുവ നൃത്താധ്യാപകനെതിരെ കൂട്ടപ്പരാതിയാണ് വിജിലന്‍സിന് ലഭിച്ചത്. ഇയാള്‍ ജയിപ്പിക്കാമെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപവരെ കോഴ ചോദിക്കുന്നെന്നാണ് ആരോപണം.

എന്നാല്‍, ഇതുസംബന്ധിച്ച് അന്വേഷണത്തിനായി കിട്ടിയ ശബ്ദരേഖയില്‍ വ്യക്തതയില്ലാത്തതാണ് വിജിലന്‍സിനെ കുഴക്കുന്നത്. നൃത്തമത്സരങ്ങളുമായി ബന്ധപ്പെട്ടാണ് വിജിലന്‍സിന് മൊബൈല്‍ ആപ്പിലും മെയിലിലുമായി കൂടുതല്‍ പരാതി കിട്ടുന്നത്. പക്ഷേ, ആരോപണങ്ങള്‍ ശക്തമായി ഉന്നയിക്കുന്നവര്‍പോലും തെളിവ് നല്‍കുന്നതില്‍ വിമുഖത കാട്ടുകയാണ്.

English summary
bribe alleged state school kalolsavam 2017 in kannur
topbanner

More News from this section

Subscribe by Email