Sunday September 23rd, 2018 - 6:26:pm
topbanner

കൈക്കൂലി വാങ്ങിയ പോലീസുകാർക്ക് സസ്പെൻഷൻ; വീഡിയോ എടുത്ത ഡ്രൈവർക്ക് പാരിതോഷികം

Mithun muyyam
കൈക്കൂലി വാങ്ങിയ പോലീസുകാർക്ക് സസ്പെൻഷൻ; വീഡിയോ എടുത്ത ഡ്രൈവർക്ക് പാരിതോഷികം

തിരുവനന്തപുരം: ചെമ്മണ്ണു ലോറി തടഞ്ഞ് കൈക്കൂലി വാങ്ങിയ അഡീഷനല്‍ എസ്‌ഐഎയും ഡ്രൈവറെയും സസ്‌പെന്‍ഡ് ചെയ്തു. ഇതിനു കരണമായതാകട്ടെ ഒരു ലോറി ഡ്രൈവറുടെ മിടുക്കും. കഠിനംകുളം സ്‌റ്റേഷനിലെ അഡീഷനല്‍ എസ്‌ഐ ഷിബു വി ദാസ്, റൂറല്‍ കണ്‍ട്രോള്‍ റൂം വെഹിക്കിള്‍ ഡ്രൈവര്‍ ജി രാജീവ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കൈക്കൂലി വാങ്ങുന്ന ചിത്രവും വീഡിയോയും ലോറി ഡ്രൈവർ മൊബൈലിൽ പകർത്തിയതാണ് പോലീസുകാർക്ക് വിനയായത്.


ആറ്റിങല്‍ എസ്‌ഐ അനില്‍കുമാറിനായിരുന്നു അന്വേഷണ ചുമതല. ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇന്നലെ വൈകിട്ട് റിപ്പോര്‍ട്ട് നല്‍കി മണിക്കൂറുകള്‍ക്കകം തന്നെ നടപടി വന്നു. ദൃശ്യങ്ങളില്‍ കാണുന്ന സംഭവം കുറച്ചു നാള്‍ മുന്‍പ് നടന്നതാണെന്നും ഇപ്പോള്‍ അതിന് പ്രസക്തിയില്ലെന്നുമാണ് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ വാദിച്ചത്.

മൊബൈല്‍ ക്യാമറയില്‍ ലോറി ഡ്രൈവര്‍ പകര്‍ത്തിയ ദൃശ്യം ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ടാണ് പുറത്തു വിട്ടത്. പിരിവു കുറഞ്ഞതിന് മോശമായ ഭാഷയില്‍ ഡ്രൈവറെ അപമാനിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചുമ്മാ വീഡിയോ എടുത്തതാണെങ്കിലും ഡ്രൈവറെ ആദരിക്കാനാണ് പോലീസ് തീരുമാനം. .

Read more topics: bribe, Suspended, police,
English summary
bribe:Suspended for policemen
topbanner

More News from this section

Subscribe by Email