Sunday December 16th, 2018 - 11:57:am
topbanner

ഗള്‍ഫുകാരന്റെ വീടുകവര്‍ച്ചയ്‌ക്കെത്തിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

NewsDesk
ഗള്‍ഫുകാരന്റെ വീടുകവര്‍ച്ചയ്‌ക്കെത്തിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

കാസര്‍ഗോഡ്: ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ചയെക്കെത്തിയ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സിസിടിവി ക്യാമറയില്‍ കുടുങ്ങി. തൃക്കരിപ്പൂരിനടുത്ത് കൈക്കോട്ടുകടവിലെ പൂവളപ്പില്‍ യൂനുസിന്റെ വീട്ടിലാണു കവര്‍ച്ച നടന്നത്.

യൂനുസ് കുടുംബസമേതം ഗള്‍ഫിലായതിനാല്‍ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയ ബന്ധുക്കള്‍ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിന്റെ ചിത്രം കിട്ടിയത്.

കാസര്‍ഗോഡ് വയലോടി സിപിഎം മുന്‍  ബ്രാഞ്ച് സെക്രട്ടറി സി. രാഘവനാണ് തലയില്‍ തോര്‍ത്തിട്ട് കമ്പിപ്പാരയുമായി കവര്‍ച്ചയ്‌ക്കെത്തിയത്. ബന്ധുക്കള്‍ സിസിടിവി ക്യാമറയിലെ ചിത്രം വാട്‌സ് ആപ്പിലിട്ടതോടെ രാഘവന്‍ നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്.

സ്വര്‍ണം ഉള്‍പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങളൊന്നും വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. മറ്റെന്തെങ്കിലും സാധനങ്ങള്‍ കൊണ്ടുപോയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

ബന്ധുക്കളുടെ പരാതിയില്‍ ചന്തേര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതി ഉടന്‍ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

അന്വേഷണത്തില്‍ രാഘവന്‍ കവര്‍ച്ച നടത്തിയതായി ബോധ്യപ്പെട്ടെന്നും അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നും സിപിഎം ജില്ലാ സെക്രട്ടറി സതീഷ് ചന്ദ്രന്‍ പറഞ്ഞു.

             

 

Read more topics: CPM, secretary, CCTV, camera
English summary
CPM branch secretary fired who caught on CCTV camera
topbanner

More News from this section

Subscribe by Email