Wednesday September 19th, 2018 - 9:16:am
topbanner
Breaking News

ഗോവയും ഊട്ടിയുമായി 16കാരന്‍ ടൂറടിച്ചു ; മകനെ കാണാത്തതിന് ടെന്‍ഷനടിച്ച് മാതാപിതാക്കളും

suji
ഗോവയും ഊട്ടിയുമായി 16കാരന്‍ ടൂറടിച്ചു ; മകനെ കാണാത്തതിന് ടെന്‍ഷനടിച്ച് മാതാപിതാക്കളും

കുട്ടികള്‍ കറങ്ങി നടക്കാന്‍ തുടങ്ങിയാല്‍ തീ തിന്നുക മാതാപിതാക്കളാണ് .അത്തരത്തില്‍ ഒരു സംഭവമാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.16 കാരനാണ് നാടു ചുറ്റാനിറങ്ങിയത്.കോട്ടയം റെയില്‍വേ പോലീസിന്റെ പിടിയിലായി .ഗോവയും തിരുവനന്തപുരവും ചുറ്റിയ ശേഷം കോട്ടയത്ത് എത്തിയപ്പോഴാണ് ഇവനെ റെയില്‍വേ പോലീസ് പിടികൂടിയത് .

പ്ലാറ്റ്‌ഫോമില്‍ പോലീസ് പരിശോധിക്കേ ടിക്കറ്റില്ലാതെ ഇരിക്കുകയായിരുന്ന കൗമാരക്കാരനെ ചോദ്യം ചെയ്തു.ആദ്യം കബടിയില്‍ മത്സരിക്കാന്‍ പോയതാണെന്ന് പറഞ്ഞു.എന്നാല്‍ ജേഴ്‌സി കാണിക്കാന്‍ പറഞ്ഞപ്പോള്‍ കൈയ്യിലില്ലെന്ന് മറുപടി നല്‍കി.കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് വീടു വിട്ട് കറങ്ങാന്‍ ഇറങ്ങിയതാണെന്ന് ബോധ്യമായത്.17 ന് വീടുവിട്ടിറങ്ങി ഗോവ,പനവേല്‍ ചുറ്റിയാണ് കോട്ടയത്ത് എത്തിയത് .വീട്ടിലെ ഫോണ്‍ നമ്പര്‍ വിളിച്ചന്വേഷിച്ചതോടെ കൂടുതല്‍ കാര്യങ്ങള്‍ ബോധ്യമായി.പിന്നീട് കട്ടപ്പന പോലീസില്‍ വിവരമറിയിച്ചു.

രാത്രി ഒന്നരയോടെ കട്ടപ്പന പോലീസും ബന്ധുക്കളും എത്തി കൂട്ടിക്കൊണ്ടു പോയി. കാണാതായപ്പോള്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലക്കും ഫോട്ടോ അടക്കമുള്ള അറിയിപ്പുകള്‍ നല്‍കിയിരുന്നു. ഒരാഴ്ചയായിട്ടും വിദ്യാര്‍ഥിയെ കണ്ടുകിട്ടാത്തതിനാല്‍ കടുത്ത ആശങ്കയിലായിരുന്നു കുടുംബവും നാട്ടുകാരും.

English summary
kattappana boy toured goa without parents permission
topbanner

More News from this section

Subscribe by Email