Thursday September 20th, 2018 - 8:19:am
topbanner
Breaking News

പത്തുവയസുകാരന്റെ കൊല; പ്രതി മാനസികരോഗിയും പ്രശ്‌നക്കാരനുമാണെന്ന് അമ്മ

NewsDesk
പത്തുവയസുകാരന്റെ കൊല; പ്രതി മാനസികരോഗിയും പ്രശ്‌നക്കാരനുമാണെന്ന് അമ്മ

എറണാകുളം: എറണാകുളം പുല്ലേപ്പടിയില്‍ പത്ത് വയസുകാരനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സജി ദേവസ്യ സ്ഥിരം പ്രശ്‌നക്കാരനും മാനസികരോഗിയുമാണെന്ന് അമ്മ പോലീസിനോട് പറഞ്ഞു.

പൊതുസ്ഥലത്ത് പ്രശ്‌നക്കാരനായതിനാല്‍ ഇയാളെ നേരത്തെ മാനസികരോഗ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അമ്മയുടെ പരാതിയെ തുടര്‍ന്നാണിത്. പ്രതിക്ക് അമിതമായ മയക്കുമരുന്ന് ഉപയോഗവുമുണ്ട്.

നീണ്ട നാളത്തെ ചികിത്സയില്‍ കഴിഞ്ഞെങ്കിലും ഇയാളുടെ രോഗത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല. മയക്കുമരുന്ന് ലഭിക്കാതിരുന്നാല്‍ ഇയാള്‍ അക്രമാസക്തനാകുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

പുല്ലേപ്പടി കൃഷ്ണസ്വാമി ക്രോസ് റോഡില്‍ പറപ്പള്ളി വീട്ടില്‍ ജോണിന്റെ മകന്‍ റിസ്റ്റിയാണ് ചൊവ്വാഴ്ച രാവിലെ കുത്തേറ്റ് മരിച്ചത്. രാവിലെ പാല്‍ വാങ്ങാനായി വീട്ടില്‍ നിന്നും ഇറങ്ങിയ റിസ്റ്റി തൊട്ടടുത്തുള്ള കടയില്‍ പോയി മടങ്ങുന്ന വഴിയാണ് ആക്രമണം ഉണ്ടായത്.

കുട്ടിയെ അടുത്ത് വിളിച്ച ശേഷം കത്തികൊണ്ട് കഴുത്തിന് പലതവണ കുത്തുകയായിരുന്നു. കഴുത്തിലും ദേഹത്തും പതിനേഴിലധികം കുത്തേറ്റ റിസ്റ്റിയെ ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓടി രക്ഷപ്പെട്ട പ്രതിയെ പിന്നീട് സെന്‍ട്രല്‍ പൊലീസ് പിടികൂടുകയായിരുന്നു.

കൊലപാതകത്തിന് പിന്നില്‍ കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണോ എന്നും സംശയിക്കുന്നുണ്ട്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കുത്തേറ്റ് മരിച്ച റിസ്റ്റി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. റിസ്റ്റിയുടെ കുര്‍ബാന അടുത്ത ആഴ്ച നടത്താനിരിക്കെയാണ് ക്രൂരമായ കൊലപാതകം കുഞ്ഞിന്റെ ജീവന്‍ എടുത്തത്.

Read more topics: boy, stabe, death, ernakulam
English summary
10 years old boy stabbed to death in ernakulam pullepady
topbanner

More News from this section

Subscribe by Email