Thursday September 20th, 2018 - 8:13:pm
topbanner
Breaking News

മലയാളി യുവാവിന് ഫ്രഞ്ചുകാരി ജീവിതസഖിയായി

NewsDesk
മലയാളി യുവാവിന് ഫ്രഞ്ചുകാരി ജീവിതസഖിയായി

പെരുമ്പാവൂര്‍: സിങ്കപ്പൂരില്‍മൊട്ടിട്ട പ്രണയത്തിന് മലയാളനാട്ടില്‍ സാഫല്യം. മലയാളിയായ രോഹിത്തും ഫ്രഞ്ചുകാരിയായ എമ്മയുമാണ് പെരുമ്പാവൂര്‍ ഗ്രീന്‍ ഗാര്‍ഡനില്‍ വെച്ച് വിവാഹിതരായത്.

വിവാഹത്തിനു മുന്നോടിയായി ശനിയാഴ്ച രാത്രി എടവനക്കാട് ചാത്തങ്ങാട് ബീച്ചിലെ കമേലിയോണില്‍ വിവാഹനിശ്ചയം നടന്നിരുന്നു. ചടങ്ങില്‍ വധുവിന്റെ പിതാവ് മൈക്കിള്‍, മാതാവ് പെട്രീഷ്യ, സഹോദരി ജെസീക്ക എന്നിവരും വരന്റെ മാതാവ് കൗസല്യ സഹോദരിമാരായ ജനിത, മിറ്റ്‌സി എന്നിവരും അടുത്ത ചില ബന്ധുക്കളും സൃഹൃത്തുക്കളുമാത്രമാണ് സംബന്ധിച്ചത്.

ഭൂരിഭാഗം പേരും ഫ്രാന്‍സ്, ജര്‍മ്മനി, തായ്‌ലന്‍ഡ്, തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. കൂടാതെ പഞ്ചാബില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. പെരുമ്പാവൂര്‍ വൈഷ്ണവില്‍ പരേതനായ രവിയുടെ മകനാണ് രോഹിത്. മൂന്നു വര്‍ഷമായി സിങ്കപ്പൂരില്‍ യുണിലിവര്‍ കമ്പനിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ്. എമ്മ ഇവിടെ റിസര്‍ച്ചിനായി എത്തിയതാണ്. 31ന് സിങ്കപ്പൂരിലും അടുത്ത മാസം 23നു ഫ്രാന്‍സിലും വിരുന്നു സല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.

നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നടി തൂക്കിയെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ചു

ചക്കരേ, സെക്‌സിനെക്കുറിച്ച് എനിക്കു പറഞ്ഞു തരൂ..! ഞരമ്പു രോഗികളെ എങ്ങനെ നേരിടാം

അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം

Read more topics: Boy, Kerala, french, girl, Kerala
English summary
Boy from Kerala married french girl in Kerala style
topbanner

More News from this section

Subscribe by Email