Friday April 19th, 2019 - 2:11:pm
topbanner
topbanner

കഞ്ചാവ് ലഹരിയില്‍ അമ്മ പട്ടിണിക്കിട്ട് മര്‍ദ്ദിച്ചത് മൂന്ന് മാസം; കുട്ടിയുടെ നില മെച്ചപ്പെടുന്നു

NewsDesk
കഞ്ചാവ് ലഹരിയില്‍ അമ്മ പട്ടിണിക്കിട്ട് മര്‍ദ്ദിച്ചത് മൂന്ന് മാസം; കുട്ടിയുടെ നില മെച്ചപ്പെടുന്നു

കൊച്ചി: അമ്മയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ നില മെച്ചപ്പെടുന്നു. മൂന്നുമാസത്തോളമായി അമ്മ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ഒരാഴ്ചയോളം തന്നെ പട്ടിണിക്കിട്ടതായി കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇരുമ്പുവടികൊണ്ടും പൊതിച്ച തേങ്ങകൊണ്ടുമായിരുന്നു അമ്മയുടെ ക്രൂരമര്‍ദ്ദനം.

എറണാകുളം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയെ ചികിത്സിക്കുന്നത്. വേണ്ടത്ര ഭക്ഷണം കഴിച്ചിട്ട് ദിവസങ്ങളായതിനാല്‍ കുട്ടിയുടെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറവാണ്. ഇതു മൂലം അപകടനില തരണം ചെയ്യാന്‍ സമയമെടുക്കും. ശരീരമാകെ ഇരുമ്പുപൈപ്പും മറ്റും കൊണ്ടുള്ള അടിയേറ്റതിന്റെ മുറിവുകളും ചതവുകളുമാണ്. കുടാതെ പൊള്ളലേറ്റിട്ടുമുണ്ട്.

അടിമാലിയി സ്വദേശിയായ അമ്മയെ ഉടനടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ക്രിമിനല്‍ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നയാളാണ് കുട്ടിയുടെ അച്ഛന്‍. ഇയാളും കുട്ടിയെ അടിക്കാറുണ്ട്.

അടിമാലി കൂമ്പന്‍പാറ പഴമ്പിള്ളില്‍ നസീര്‍ സെലീന ദമ്പതികളുടെ മകന്‍ നൗഫലാണ് ആശുപത്രിയില്‍ കഴിയുന്നത്. കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്ത അമ്മ സെലീനയെ അടിമാലി പൊലീസ് മച്ചിപ്ലാവിലെ കോണ്‍വെന്റില്‍ താമസിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. കഞ്ചാവ് കേസുള്‍പ്പെടെ നിരവധി കേസുകളില്‍ ഇവര്‍ പ്രതിയാണ്.

പല സമയങ്ങളിലായി പറ്റിയ മുറിവുകളാണ് കുട്ടിയുടെ ദേഹത്തുള്ളതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഉണങ്ങിയ മുറിവുകളും വ്രണമായവയും ഉണ്ട്. ഒരുതവണയായി പറ്റിയ പരിക്കുകളല്ലെന്ന് ഒറ്റനോട്ടത്തില്‍ പറയാനാകും.

ദേഹത്ത് പരിക്കില്ലാത്ത ഭാഗം കുറവാണ്. സ്വകാര്യഭാഗങ്ങളിലടക്കം ചതവുകളുണ്ട്. ഗുരുതരമായ പരിക്ക് കാല്‍മുട്ടിനേറ്റ പൊട്ടലാണ്. കട്ടിയുള്ള ഇരുമ്പുവടികൊണ്ട് അടിച്ചാലേ ഇത്രയും സാരമായി പരിക്കേല്‍ക്കൂ. ചതവേറ്റ ഭാഗത്തെല്ലാം രക്തം കട്ടപിടിച്ചിട്ടുണ്ട്. ദിവസങ്ങള്‍ കഴിഞ്ഞാലേ രക്തയോട്ടം പൂര്‍വസ്ഥിതിയിലാകൂ.

എഡിഎം സി എ പ്രകാശും ബാലാവകാശ കമീഷന്‍ അംഗം മീന കുരുവിളയും ബുധനാഴ്ച ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു. 10 ദിവസമായി പട്ടിണിയിലായിരുന്നെന്നും അമ്മ തേങ്ങവച്ച് തലയ്ക്കടിച്ചെന്നും മൊഴിയില്‍ പറയുന്നു. കമ്മീഷന്‍ അംഗത്തോടൊപ്പം എഡിഎം പ്രകാശ്, ഇടുക്കി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജാനറ്റ് ജോര്‍ജ് എന്നിവരും ചേര്‍ന്നാണ് മൊഴിയെടുത്തത്. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഇടുക്കി ജില്ലാ പൊലീസ് മേധാവിയോടും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും ആവശ്യപ്പെട്ടതായി കമ്മീഷന്‍ അംഗം മീന കുരുവിള പറഞ്ഞു.

കുട്ടിയുടെ സംരക്ഷണം സംബന്ധിച്ച തീരുമാനം അസുഖം ഭേദമായശേഷം എടുക്കുമെന്ന് സിഡബ്‌ള്യുസി ചെയര്‍മാന്‍ പാര്‍വതി നായര്‍ പറഞ്ഞു.

നടുറോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നടി തൂക്കിയെടുത്ത് പോലീസ് സ്‌റ്റേഷനിലെത്തിച്ചു

ചക്കരേ, സെക്‌സിനെക്കുറിച്ച് എനിക്കു പറഞ്ഞു തരൂ..! ഞരമ്പു രോഗികളെ എങ്ങനെ നേരിടാം

അധ്യാപികയെ ഗര്‍ഭിണിയാക്കി: വിദ്യാര്‍ത്ഥിക്ക് 40 കോടി രൂപ നഷ്ടപരിഹാരം

Read more topics: boy, house
English summary
9-year-old boy found brutally beaten up and locked in house
topbanner

More News from this section

Subscribe by Email