Sunday November 18th, 2018 - 11:45:am
topbanner

കോഴിക്കോട്; തുന്നലിടേണ്ട മുറിവിന് പ്ലാസ്റ്റിക് സര്‍ജറി; ചികിത്സാ പിഴവില്‍ കുട്ടി മരിച്ചു

NewsDesk
കോഴിക്കോട്; തുന്നലിടേണ്ട മുറിവിന് പ്ലാസ്റ്റിക് സര്‍ജറി; ചികിത്സാ പിഴവില്‍ കുട്ടി മരിച്ചു

ചേമഞ്ചേരി: സ്വകാര്യ ആശുപത്രിയുടെ അത്യാര്‍ത്തിമൂലം പിഞ്ചുകുഞ്ഞിന് ജീവന്‍ നഷ്ടമായി. കൊയിലാണ്ടി മലബാര്‍ ഹോസ്പിറ്റലില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.

പൂക്കാട് ബീച്ച് റോഡ് ഉണുത്താളി നാസറിന്റെ മകന്‍ ഷഹലിനെ മുഖത്ത് മുറിവേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഗ്ലാസുമായി വീണാണ് കുട്ടിക്ക് മുറിവുപറ്റിയത്.

ചെറിയ മുറിവായിരുന്നെങ്കിലും തുന്നിക്കെട്ടുന്നതിന് പകരം പ്ലാസ്റ്റിക് സര്‍ജറി നടത്തുകയാവും നല്ലതെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിക്കുകയും വീട്ടുകാര്‍ സമ്മതിക്കുകയുമായിരുന്നു. കുട്ടിയെ എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റലിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ അനസ്‌തേഷ്യ കൊടുത്തു. രണ്ടു മണിക്കൂറിനുശേഷം ഡോക്ടര്‍മാര്‍ വന്ന് മറ്റെന്തെങ്കിലും അസുഖമുണ്ടായിരുന്നോ എന്നും മാതാപിതാക്കള്‍ക്കാര്‍ക്കെങ്കിലും ഹൃദ്രോഗമുണ്ടായിരുന്നോ എന്നും അന്വേഷിച്ചത്രെ.

പിന്നീട് സ്ഥിതി വഷളായതായി അറിയിക്കുകയും മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സ്വന്തംനിലയില്‍ മാറ്റാന്‍ രക്ഷിതാക്കള്‍ തയാറാകാത്തതിനെ തുടര്‍ന്ന് രാത്രി 11ഓടെ ആശുപത്രി അധികൃതര്‍തന്നെ ആംബുലന്‍സില്‍ മിംസിലേക്ക് കൊണ്ടുപോയി. 12 ഓടെ മരിച്ചതായി മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.

പരാതിയെ തുടര്‍ന്ന് നടക്കാവ് പൊലീസ് ആശുപത്രിയിലെത്തി. എരഞ്ഞിപ്പാലം ആശുപത്രിയില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍ മദ്യപിച്ചിരുന്നതായി സംശയമുണ്ടെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടതിനെതുടര്‍ന്ന് പൊലീസ് രണ്ടു ഡോക്ടര്‍മാരെ വൈദ്യപരിശോധനക്ക് വിധേയരാക്കി.

മൂന്നാമത്തെ ഡോക്ടറെ പൊലീസ് ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു. അതേസമയം, മരണം അനസ്‌തേഷ്യ കൊടുക്കുമ്പോഴുണ്ടായ ഹൃദയാഘാതംമൂലമാണെന്ന് മലബാര്‍ ഹോസ്പിറ്റല്‍ എം.ഡി ഡോ. പി.എ. ലളിത പറഞ്ഞു. മരുന്നുകളോടുള്ള അലര്‍ജിയാകുന്ന അനാസിലാറ്റിക് റിയാക്ഷന്‍ എന്ന അവസ്ഥയാണിത്. സാധാരണ കുട്ടികള്‍ക്ക് നല്‍കുന്ന അളവില്‍തന്നെയാണ് അനസ്‌തേഷ്യ നല്‍കിയതെന്നും ഡോ. പി.എ. ലളിത പറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെ മൃതദേഹം കാപ്പാട് മാക്കാം പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്തു. സുലൈമത്താണ് ഷഹലിന്റെ മാതാവ്. സഹോദരന്‍: ഷറാഫത്ത്.

 

ഉണ്ണി മുകുന്ദന്‍ സനുഷ വിവാഹ വാര്‍ത്തയ്ക്ക് പിന്നില്‍ അണിയറപ്രവര്‍ത്തകര്‍

ആറ്റിങ്ങല്‍ കൊലപാതകം ഞെട്ടിപ്പിക്കുന്നത്; പ്രണയത്തിനുവേണ്ടി മകളെ കുരുതി നല്‍കി

English summary
2 year old boy dies after plastic surgery in kozhikode malabar hospital
topbanner

More News from this section

Subscribe by Email