Tuesday September 25th, 2018 - 7:30:pm
topbanner

കോഴിക്കോട് ബസ്റ്റാന്‍ഡില്‍ നിന്നും ജല്ലി മിഠായി വാങ്ങിക്കഴിച്ച കുട്ടി മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍

NewsDesk
കോഴിക്കോട് ബസ്റ്റാന്‍ഡില്‍ നിന്നും ജല്ലി മിഠായി വാങ്ങിക്കഴിച്ച കുട്ടി മരിച്ചു; അമ്മ ഗുരുതരാവസ്ഥയില്‍

കോഴിക്കോട്: മൊഫ്യൂസ് ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്നും ജെല്ലി മിഠായി വാങ്ങിക്കഴിച്ച നാലുവയസുകാരന്‍ മരിച്ചു. കൊയിലാണ്ടി കപ്പാട് പാലോടയില്‍ സുഹറാബിയുടെ മകന്‍ യൂസഫലി (നാല്) ആണ് മരിച്ചത്.

മിഠായി കഴിച്ച സുഹറാബി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് ഇവര്‍ കടയില്‍ നിന്നും മിഠായി വാങ്ങി കഴിച്ചത്.

വീട്ടില്‍ എത്തിയതിനു ശേഷം ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ട യൂസഫലിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെയാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.

Read more topics: boy, jelly mittai, kozhikode
English summary
boy dies after eating jelly mittai in kozhikode
topbanner

More News from this section

Subscribe by Email