Monday July 22nd, 2019 - 2:05:pm
topbanner
topbanner

പ്രകോപനവുമായി ആര്‍എസ്എസ്; സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

NewsDesk
പ്രകോപനവുമായി ആര്‍എസ്എസ്; സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

കണ്ണൂര്‍: കണ്ണൂരില്‍ സമാധന ശ്രമത്തിന് വിലങ്ങുതടിയായി വീണ്ടും ആര്‍എസ്എസ് ആക്രമണം. തലശ്ശേരി പെരിങ്കളത്ത് സിപിഎം പ്രവര്‍ത്തകന്റെ വീടിനു നേരെ ഒരുസംഘം ബോംബെറിഞ്ഞു.

സിപിഎം പ്രവര്‍ത്തകന്‍ ലിനേഷിന്റെ വീടിനു നേരെ വ്യാഴാഴ്ച രാത്രിയിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ലിനേഷിന്റെ  അമ്മ ഉഷയ്ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഇവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് സിപിഎം ആരോപിച്ചു.

Read more topics: Bomb, CPM, house, Kannur
English summary
Bomb thrown at CPM man's house in Kannur
topbanner

More News from this section

Subscribe by Email