പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയില്‍ സിപിഎം, ശിവാജിസേനാ പ്രവര്‍ത്തകരായ നാലപേരുടെ വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്. രണ്ടു സിപിഎം പ്രവര്‍ത്തകരുടെയും രണ്ടു ശിവജിസേനാ പ്രവര്‍ത്തകരുടെയും വീടിന് നേരെയാണ് ചൊവ്വാഴ്ച രാത്രിയില്‍ ആക്രമണമുണ്ടായത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. വീടുകള്‍ക്ക് കേടുപാടുപറ്റി. വിഷു ദിനത്തില്‍ പേരാമ്പ്രയില്‍ വച്ചുണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.