topbanner
Sunday October 22nd, 2017 - 2:56:am
topbanner

സിപിഎം നേതാവിന്റെ വീടിനുനേരെ ബോംബേറ്; ആര്‍എസ്എസ് എന്ന് സിപിഎം

NewsDesk
സിപിഎം നേതാവിന്റെ വീടിനുനേരെ ബോംബേറ്; ആര്‍എസ്എസ് എന്ന് സിപിഎം

കുറ്റ്യാടി: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കെഎസ്‌കെടിയു ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കെ.കെ ദിനേശന്‍മാസ്റ്ററുടെ വീടിന് നേര്‍ക്ക് ബോംബേറ്.

കുറ്റ്യാടിക്കടുത്ത് മൊകേരിയിലുള്ള വീടിന് നേര്‍ക്ക് പുലര്‍ച്ചെ 2.30 ഓടെയാണ് ബോംബെറിഞ്ഞത്. വീടിന്റെ മുന്‍വാതില്‍ പൊട്ടിത്തെറിയില്‍ തകര്‍ന്നു. രണ്ട് സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞത്.

ആര്‍ക്കും പരിക്കില്ല. ആര്‍എസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. പ്രശ്നമില്ലാത്ത മേഖലയില്‍ പ്രശ്നമുണ്ടാക്കാന്‍ ബോധപൂര്‍വ്വം ആര്‍എസ്എസ് ശ്രമിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആര്‍എസ്എസിന്റെ ശബ്ദമാണന്നും പി.മോഹനന്‍ കുറ്റപ്പെടുത്തി.

Read more topics: bomb, cpm, home, kozhikode
English summary
bomb hurled at cpm leader home kozhikode
topbanner topbanner

More News from this section

Subscribe by Email