Monday November 19th, 2018 - 11:51:pm
topbanner

പയ്യന്നൂര്‍ ബിജെപി ഓഫീസ് മാരാര്‍ജി ഭവനുനേരെ ബോംബേറ്

NewsDesk
പയ്യന്നൂര്‍ ബിജെപി ഓഫീസ് മാരാര്‍ജി ഭവനുനേരെ ബോംബേറ്

കണ്ണൂര്‍: പയ്യന്നൂര്‍ ബിജെപി ഓഫീസ് ആയ മാരാര്‍ജി ഭവനുനേരെ ബോംബേറ്. ഇന്നു രാവിലെ 11.30ഓടെയാണ് ഒരുസംഘം ബോബെറിഞ്ഞത്.

രാവിലെ പയ്യന്നൂര്‍ ടൗണ്‍ പരിസരത്ത് ബിജെപി സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഓഫീസിനുനേരെയുണ്ടായ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.

രാവിലെയുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷിനുവിനും ഒരു ബിജെപി പ്രവര്‍ത്തകനും പരിക്കേറ്റിരുന്നു. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

English summary
bomb hurled at bjp office payyannur
topbanner

More News from this section

Subscribe by Email