Wednesday November 21st, 2018 - 5:27:am
topbanner

കന്യാസ്ത്രീയുടെ മരണത്തിലെ ദുരൂഹത മായുന്നില്ല; അന്വേഷണം ഊര്‍ജിതം

NewsDesk
കന്യാസ്ത്രീയുടെ മരണത്തിലെ ദുരൂഹത മായുന്നില്ല; അന്വേഷണം ഊര്‍ജിതം

പത്തനാപുരം: പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. സിസ്റ്റര്‍ സി.ഇ.സൂസമ്മയുടെ (54) മൃതദേഹം കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ കണ്ടെത്തിയതു സംബന്ധിച്ച ദുരൂഹത നീക്കാനാണ് പോലീസ് ശ്രമം.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പത്തനാപുരം പൊലീസ് ആണ് അന്വേഷിക്കുന്നത്. കന്യാസ്ത്രീയുടെ മരണം കൊലപാതകമാണോ ആത്മഹത്യയാണോ എന്നതു സംബന്ധിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

സൂസമ്മയുടെ മുറിയില്‍ ചോരപ്പാടുകളും മുടികളും കണ്ടെത്തിയിട്ടുണ്ട്. സിസ്റ്റര്‍ സൂസമ്മ ആരോഗ്യപ്രശ്‌നങ്ങളാല്‍ മാനസിക വിഷമത്തിലായിരുന്നെന്നാണ് സിസ്റ്ററിന്റെ സഹോദരിയുടെ മൊഴി.

കഴിഞ്ഞ 15 മുതല്‍ കൊല്ലം, പരുമല, തിരുവല്ല എന്നിവിടങ്ങളിലെ ആശുപത്രികളില്‍ സിസ്റ്റര്‍ ചികിത്സയിലായിരുന്നെന്ന് സഹോദരി പൊലീസിനോടു പറഞ്ഞു. അമ്മയുടെ ഓര്‍മദിനത്തില്‍ വീട്ടിലെത്തിയ ശേഷം സഹോദരിക്കൊപ്പമാണ് കൊല്ലത്തെ മെഡിക്കല്‍ കോളജില്‍ ആദ്യം ചികിത്സ തേടിയത്.

പിന്നീടു പരുമല ആശുപത്രിയില്‍ അഞ്ചു ദിവസം ചികിത്സയിലായിരുന്നു. കടുത്ത അസുഖങ്ങളില്ലെന്നു ബോധ്യപ്പെട്ടു തിരിച്ചയച്ചെങ്കിലും പിന്നീടു മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. മരുന്നു വാങ്ങാന്‍ അടുത്ത ചൊവ്വാഴ്ച ആശുപത്രിയില്‍ പോകണമെന്നു പറഞ്ഞിരുന്നതായും ബന്ധുക്കള്‍ പൊലീസിനു മൊഴി നല്‍കി.

സ്‌കൂള്‍ അധ്യാപിക സ്ഥാനത്തു നിന്നു വിരമിക്കാന്‍ നാലു മാസം മാത്രം ശേഷിക്കെയാണ് സിസ്റ്ററിന്റെ മരണം. കുണ്ടറ കിഴക്കേകല്ലട കൊടുവിള ചിറ്റൂര്‍ പരേതരായ ഇട്ടി കോശി - റാഹേലമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ ആറാമത്തെയാളാണ്. പുനലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Read more topics: nun, well, Pathanapuram, Kollam
English summary
Body of a nun found inside a well at Pathanapuram, Kollam
topbanner

More News from this section

Subscribe by Email