Thursday November 22nd, 2018 - 4:47:pm
topbanner

കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച് മൂന്നു പേര്‍ മരിച്ച സംഭവം: കപ്പല്‍ കണ്ടെത്താന്‍ മുഖ്യമന്ത്രി നേവിയുടെ സഹായം തേടി  

RA
കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ച് മൂന്നു പേര്‍ മരിച്ച സംഭവം: കപ്പല്‍ കണ്ടെത്താന്‍ മുഖ്യമന്ത്രി നേവിയുടെ സഹായം തേടി   

 

കൊച്ചി ചേറ്റുവ പുറംകടലില്‍ കപ്പല്‍ ബോട്ടിലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി എറണാകുളം ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനും കപ്പല്‍ കണ്ടെത്താനും നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയുടെ സഹായം തേടിയെന്നും പിണറായി അറിയിച്ചു.

ഓഷ്യാനോ എന്ന ബോട്ടിലാണ് കപ്പലിടിച്ചത് ബോട്ടില്‍ 15 പേരാണ് ഉണ്ടായിരുന്നത്. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് മൂന്നു പേരാണ് മരിച്ചത്.അപകടത്തില്‍ ബോട്ട് പൂര്‍ണമായി തകര്‍ന്നു.ഇന്നു പുലര്‍ച്ചെ മൂന്നിന് ഉള്‍ക്കടലില്‍ വച്ചായിരുന്നു അപകടം. മത്സ്യബന്ധനബോട്ടില്‍ ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയി. ഇതു കണ്ടെത്താനാണ് മുഖ്യമന്ത്രി നേവിയുടെ സഹായം തേടിയത്.

അപകട വിവരം അറിഞ്ഞ് മുനമ്പത്തു നിന്നും കൂടുതല്‍ ബോട്ടുകള്‍ ഉള്‍ക്കടലിലേക്ക് പോയിട്ടുണ്ട്. കേരള തീരത്തുനിന്നും നിന്ന് 30 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നിരിക്കുന്നത്.

Read more topics: boat, accident, death
English summary
boat accident death
topbanner

More News from this section

Subscribe by Email