Monday November 19th, 2018 - 6:25:am
topbanner

മന്ത്രി കെ.ടി.ജലീലിന് കണ്ണൂരിലും കരിങ്കൊടി

princy
മന്ത്രി കെ.ടി.ജലീലിന് കണ്ണൂരിലും കരിങ്കൊടി

കണ്ണൂര്‍: നിയമം അട്ടിമറിച്ച് ബന്ധുനിയമനം നടത്തിയെന്ന ആരോപണത്തെ തുടർന്ന് വിവാദത്തിൽ ബന്ധപ്പെട്ട മന്ത്രി കെ.ടി.ജലീലിനെതിരെ കണ്ണൂരിലും കരിങ്കൊടി.

ഇന്നുച്ചയോടെയാണ് തലശ്ശേരിയിലെ പരിപാടികള്‍ കഴിഞ്ഞ് കണ്ണൂരിലേക്ക് വരുമ്പോള്‍ ദേശീയപാതയിൽ വച്ച് കരിങ്കൊടിയുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനത്തിനു നേരെ ചാടി വീണത്. ജലീല്‍ രാജിവക്കുക എന്ന ആവശ്യമുന്നയിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തിയത് .

വാഹനം നിര്‍ത്തിയില്ലെങ്കിലും പെട്ടന്നുണ്ടായ പ്രതിഷേധം പോലീസിനെയും കുഴക്കി. ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ പോലീസ് റോഡിൽ നിന്നും നീക്കിയതിനു ശേഷമാണ് മന്ത്രി യാത്ര തുടര്‍ന്നത്.   ഇന്നു പുലര്‍ച്ചെ തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.വൈകുന്നേരം കണ്ണൂരില്‍ ചില പരിപാടികളുള്ളതിനാൽ കനത്ത സുരക്ഷയാണ് കെ.ടി ജലീലിനായി ജില്ലയിൽ ഒരുക്കിയിരിക്കുന്നത് .

 

Read more topics: kerala, minister, KT Jaleel
English summary
black flag in Kannur against minister KT Jaleel
topbanner

More News from this section

Subscribe by Email