Friday February 22nd, 2019 - 7:55:am
topbanner

കൊയിലാണ്ടി മണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

Jikku Joseph
കൊയിലാണ്ടി മണ്ഡലത്തില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് തുടക്കമായി. കൊയിലാണ്ടിയില്‍ നടന്ന ബിജെപി മാര്‍ച്ചിന് നേരെ സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയെന്ന് ആരോപിച്ചാണ് ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

കണ്ണൂരില്‍ രണ്ടുദിവസം മുമ്പായിരുന്നു നേരത്തെ ബിജെപി ഹര്‍ത്താല്‍ നടത്തിയത്. ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഹര്‍ത്താല്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നതിനിടെ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു.

പയ്യോളിയിലെ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫിസ് അക്രമികള്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് പയ്യോളി നഗരസഭയിലും മൂടാടി,തുറയൂര്‍,തിക്കോടി പഞ്ചായത്തുകളില്‍ സിപിഐഎം പ്രവര്‍ത്തകരും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

Viral News

Read more topics: harthal, bjp, strike, koyilandi
English summary
bjp strike in koyilandi
topbanner

More News from this section

Subscribe by Email