Sunday November 18th, 2018 - 1:41:pm
topbanner

19ന് ശിവദാസന്‍ വിളിച്ചെന്ന് മകന്‍ പരാതിയില്‍ പറയുന്നു ; ബിജെപിയുടെ വാദങ്ങള്‍ പൊളിയുന്നു

suji
19ന് ശിവദാസന്‍ വിളിച്ചെന്ന് മകന്‍ പരാതിയില്‍ പറയുന്നു ; ബിജെപിയുടെ വാദങ്ങള്‍ പൊളിയുന്നു

ളാഹ വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്റെ മരണം പൊലീസ് നടപടിമൂലമല്ലെന്ന വാദം ബലപ്പെടുന്നു. ശിവദാസന്‍ ശബരിമല ദര്‍ശനത്തിനു പുറപ്പെട്ടത് ഒക്ടോബര്‍ 18നു രാവിലെയാണെന്നു മകന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 19നു ക്ഷേത്ര ദര്‍ശനത്തിനു ശേഷം വീട്ടിലേക്കു ശിവദാസന്‍ വിളിച്ചിരുന്നതായും 25നു പന്തളം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.

നിലയ്ക്കലില്‍ പൊലീസ് നടപടിയുണ്ടായത് 16, 17 തിയതികളിലാണ്. അതിനു ശേഷമാണു ശിവദാസന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്പിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. പൊലീസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പത്തനംതിട്ട എസ്പി സി. നാരായണന്‍ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെക്കുമെന്നും എസ്പി പറഞ്ഞു. ശിവദാസന്റെ മരണം നിലയ്ക്കലില്‍ പൊലീസ് നടപടിക്കാണെന്ന സംഘപരിവാര്‍ പ്രചാരണം തളളി പൊലീസിന്റെ പത്രക്കുറിപ്പും പുറത്തു വന്നിരുന്നു.

കഴിഞ്ഞ മാസം 18 മുതല്‍ കാണാതായ ശിവദാസന്റെ മൃതദേഹം ഇന്നലെയാണു പമ്പ കമ്പകത്തുംവളവില്‍ കണ്ടെത്തിയത്.

 

Read more topics: bjp, sivadasan death
English summary
bjp spread fake news in sivadasan death
topbanner

More News from this section

Subscribe by Email