Tuesday November 20th, 2018 - 5:35:pm
topbanner

ചെങ്ങന്നൂരില്‍ ബിജെപി മുന്നിലാണെന്ന് ഉറപ്പിച്ച് പറയാതെ വി മുരളീധരന്‍

NewsDesk
ചെങ്ങന്നൂരില്‍ ബിജെപി മുന്നിലാണെന്ന് ഉറപ്പിച്ച് പറയാതെ വി മുരളീധരന്‍

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി എംപി വി മുരളീധരന്‍ നടത്തിയ പരാമര്‍ശം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാകുന്നു.

ചെങ്ങന്നൂരില്‍ ആരാണ് ഇപ്പോള്‍ മുന്നിലെന്ന് പറയാനാകില്ലെന്നാണ് മുരളീധരന്റെ പ്രതികരണം. ബിജെപി തന്നെയാണ് മുന്നിലെന്ന് മറ്റു നേതാക്കള്‍ പറയുമ്പോഴാണ് ബിജെപി വിജയം ഉറപ്പിക്കാതെ മുരളീധരന്‍ പ്രതികരിച്ചതെന്നത് ശ്രദ്ധേയമാണ്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ള മൂന്നാം സ്ഥാനത്താണെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വെള്ളാപ്പള്ളി കേരളത്തിലെ മുതിര്‍ന്ന നേതാവാണെന്നും ബിഡിജെഎസുമായുള്ള ബന്ധം തകരാതെ മുന്നോട്ടുപോകാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

English summary
bjp mp v muraleedharan chengannur election
topbanner

More News from this section

Subscribe by Email