Tuesday September 25th, 2018 - 3:17:am
topbanner

മെഡിക്കല്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു: ബിജെപിക്ക് ആശ്വസിക്കാം

Anju NC
മെഡിക്കല്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു: ബിജെപിക്ക് ആശ്വസിക്കാം

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ മെഡിക്കല്‍ കോളേജ് കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കുന്നു. കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ കണ്ടെത്താന്‍ വിജിലന്‍സിനു സാധിക്കാത്ത പശ്ചാത്തലത്തിലാണ് കേസന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്.

കേസില്‍ മൂന്നു മാസത്തോളം അന്വേഷണം നടത്തിയിട്ടും വിജിലന്‍സിനു തെളുവുകള്‍ കണ്ടെത്താനായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഈ മാസം അവസാനത്തോടെ വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കാനായി ഇടനിലക്കാരന്‍ സതീഷ് നായര്‍ വഴി ആറ് കോടി രൂപ കോഴ നല്‍കിയെന്നാണ് ബി.ജെ.പി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയത്. എന്നാല്‍ താന്‍ കണ്‍സള്‍ട്ടന്‍സി ഫീസ് മാത്രമാണ് വാങ്ങിയതെന്നാണ് സതീഷ് നായര്‍ വിജിലന്‍സിനു മൊഴി നല്‍കിയത്. ബി.ജെ.പി നേതൃത്വത്തിന് പരാതി നല്‍കിയ മെഡിക്കല്‍ കോളേജ് ഉടമ ആര്‍.ഷാജിയും ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ആര്‍.എസ് വിനോദും ബിജെപി സംസ്ഥാന പ്രസിന്റ് കുമ്മനം രാജശേഖരനും സമാന മൊഴി തന്നെയാണ് നല്‍കിയത്.

അതുകൊണ്ടുതന്നെ, പണം നല്‍കിയതിന് തെളിവുകള്‍ ഇല്ലാത്തതിനാല്‍ അന്വേഷണവുമായി മുന്നോട്ടു പോകുന്നതില്‍ അര്‍ഥമില്ലെന്നാണ് വിജിലന്‍സിന്റെ നിലപാട്.

English summary
bjp medical scam: vijilance to stop enquiry
topbanner

More News from this section

Subscribe by Email