topbanner
Saturday November 25th, 2017 - 4:39:pm
topbanner
Breaking News

ബിജെപിയുടെ മെഡിക്കല്‍ കോഴയില്‍ തെളിവു കിട്ടിയില്ല; വിജിലന്‍സ് അന്വേഷണം നിലയ്ക്കുന്നു

NewsDesk
ബിജെപിയുടെ മെഡിക്കല്‍ കോഴയില്‍ തെളിവു കിട്ടിയില്ല; വിജിലന്‍സ് അന്വേഷണം നിലയ്ക്കുന്നു

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് അംഗീകാരത്തിനായി ബിജെപി നേതാക്കള്‍ കോടികള്‍ കോഴ വാങ്ങിയ സംഭവത്തില്‍ അന്വേഷണം നലയ്ക്കുന്നു. കോഴ നടന്നുവെന്ന് തെളിയിക്കാനാവശ്യമായ തെളിവുകള്‍ ലഭിക്കാത്തതാണ് അന്വേഷണം നിലയ്ക്കാനിടയായത്.

മാത്രമല്ല, ബിജെപി നടത്തിയ അന്വേഷണത്തില്‍ ബിജെപി നേതാക്കളുടെ നിസ്സഹകരണം അന്വേഷണത്തിന് വിഘതമായി. വിഷയം അന്വേഷിച്ച ബിജെപി അന്വേഷണ കമ്മീഷന്‍ അംഗങ്ങളുടെയും ഇടനിലക്കാരന്‍ സതീഷിന്റെയും മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ വിജിലന്‍സ് പരിശോധിക്കുന്നുണ്ട്.

ഒരുമാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കും. കേസില്‍ വിജിലന്‍സുമായി സഹകരിക്കേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം.

 

Read more topics: bjp, medical, college, vigilance, probe
English summary
bjp medical college scam vigilance probe
topbanner topbanner

More News from this section

Subscribe by Email