Saturday October 20th, 2018 - 11:04:pm
topbanner
Breaking News

ബിജെപി നേതാവ് എംടി രമേശിന്റെ വാഹനത്തിന് നേരെ ആക്രമണം

NewsDesk
ബിജെപി നേതാവ് എംടി രമേശിന്റെ വാഹനത്തിന് നേരെ ആക്രമണം

കൊച്ചി: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിന്റെ വാഹനം അജ്ഞാതര്‍ തല്ലിത്തകര്‍ത്തു. ഞായറാഴ്ച രാത്രി 10 മണിയോടെ എറണാകുളത്ത് അയ്യപ്പന്‍ കാവില്‍ വെച്ചായിരുന്നു സംഭവം.

അയ്യപ്പന്‍ കാവില്‍ പാര്‍ക്കുചെയ്തിരുന്ന കാറിനു നേരെ ആക്രമിക്കുകയായിരുന്നു. കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. കാറിന് മറ്റ് കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ ഡ്രൈവര്‍ വാഹനത്തിന് സമീപത്തില്ലായിരുന്നുവെന്നും പിന്നീടാണ് ചില്ല് തകര്‍ത്തത് ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് വിവരം.

സംഭവത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്നും എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എം.ടി.രമേശ് പറഞ്ഞു.

Read more topics: bjp, leader, mt ramesh, car
English summary
bjp leader mt ramesh car attacked
topbanner

More News from this section

Subscribe by Email