topbanner
Friday March 24th, 2017 - 11:14:pm
topbanner

മേഴ്സിക്കുട്ടിയമ്മയെ സംരക്ഷിക്കുന്ന കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് ദുരൂഹം: എം ടി രമേശ്

NewsDesk
മേഴ്സിക്കുട്ടിയമ്മയെ സംരക്ഷിക്കുന്ന കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാട് ദുരൂഹം: എം ടി രമേശ്

കൊല്ലം: ഐഎഎസ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രിയും തമ്മിലുള്ള ശീതസമരം മൂലം സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് ഇതിന് ഉത്തരവാദി മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും രണ്ട് തട്ടിലാകുന്നത് സംസ്ഥാന ചരിത്രത്തിൽ ആദ്യമാണ്. അഴിമതി ആരോപണ വിധേയനായ വിജിലൻസ് ഡയറക്ടറെ സംരക്ഷിക്കാൻ മുഖ്യമന്ത്രി തന്നെ കവചം തീർക്കുകയാണ്. അഴിമതിയുടെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്.

8 മാസം കൊണ്ട് 10 കോടിയുടെ അഴിമതി നടത്തിയ മേഴ്സിക്കുട്ടിയമ്മയെ സിപിഎം കേന്ദ്ര നേതൃത്വം സംരക്ഷിക്കുന്നതിൽ ദുരൂഹതയുണ്ട്. സ്വജനപക്ഷപാതം നടത്തിയ ഇ പി ജയരാജന്‍റെ നടപടിയിലും ഗൗരവമുള്ളതാണ് മേഴ്സിക്കുട്ടിയമ്മയുടെ അഴിമതി. പൊതു ഖജനാവിന് നഷ്ടമുണ്ടാക്കി സമ്പാദിച്ച 10 കോടിയിൽ നിന്ന് കേന്ദ്രനേതൃത്വത്തിനും പങ്ക് കിട്ടിയതായി സംശയിക്കേണ്ടതുണ്ട്. അതു കൊണ്ടാണ് അഴിമതിക്കാരിയെ സംരക്ഷിക്കുന്നത്.

സംസ്ഥാനത്തെ റേഷൻ പ്രതിസന്ധിയുടെ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് വ്യക്തമായിരിക്കെ കേന്ദ്രത്തിനെതിരെ സമരത്തിനൊരുങ്ങുന്ന നടപടി വിചിത്രമാണ്. സിപിഎം സമരം നടത്തേണ്ടത് സെക്രട്ടറിയേറ്റിന് മുന്നിലാണ്. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കാൻ ആകാത്ത പിടിപ്പുകേട് മറയ്ക്കാനാണ് പിണറായിയുടെ ശ്രമം. ഇത് ബിജെപി അനുവദിക്കില്ല. ദേശീയ ഗാനം അംഗീകരിക്കാത്തവരെപ്പറ്റിയുള്ള എഎൻ രാധാകൃഷ്ണന്‍റെ പരാമർശം എങ്ങനെയാണ് കമലിനെപ്പറ്റിയാകുന്നതെന്ന് രമേശ് ചോദിച്ചു. രാധാകൃഷ്ണൻ പറയാത്ത കാര്യം അദ്ദേഹത്തിന്‍റെ പേരിൽ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും രമേശ് പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more topics: bjp, mt ramesh, mercy kuttiyamma,
English summary
bjp leader mt ramesh against mercy kuttiyamma
topbanner topbanner

More News from this section

Subscribe by Email